Home-bannerKeralaNewsRECENT POSTS
മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം മാറ്റണം; ചീഫ് സെക്രട്ടറിയ്ക്ക് പ്രദേശവാസികളുടെ കത്ത്
കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമം പഴയതുപോലെ തന്നെ ആക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസിന് പ്രദേശവാസികള്‍ കത്തയച്ചു. ഹോളിഫെയ്ത് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് അപ്പോഴുണ്ടാകുന്ന ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ സെറീന്‍ ഫ്‌ലാറ്റ് പൊളിക്കാവൂ എന്നാണ് പ്രധാന ആവശ്യം.
ആദ്യത്തെ ഫ്‌ളാറ്റ് പൊളിച്ച ശേഷം അതിന്റെ ആഘാതം മനസിലാക്കാന്‍ അഞ്ച് മിനിറ്റ് പോരെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ തമ്മില്‍ പൊളിക്കുന്ന സമയക്രമത്തില്‍ 30 മിനിറ്റിന്റെയെങ്കിലും ഇടവേള വേണമെന്നാണ് ആവശ്യം. ശനിയാഴ്ച രാവിലെ 11നും 11.5നും ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News