വീണ്ടും നിയന്ത്രണവുമായി വാട്‌സ്ആപ്പ്; ഈ ഫോണുകളില്‍ ഫെബ്രുവരി മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല
ന്യൂയോര്‍ക്ക്: സുരക്ഷയെ മുന്‍നിര്‍ത്തി വീണ്ടും നിയന്ത്രണങ്ങളുമായി വാട്‌സ്ആപ് കമ്പനി. അടുത്ത മാസം മുതല്‍ നിങ്ങളില്‍ പലരുടെയും ഫോണില്‍ ചിലപ്പോള്‍ വാട്‌സ്ആപ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിനു ശേഷം വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ലെന്നു കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റില്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഫോണുകളില്‍ വാട്‌സ്ആപ് സേവനം അവസാനിപ്പിക്കുന്നത്.
അതേസമയം മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും വാട്‌സ്ആപ് ലഭിക്കാന്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്‌സ്ആപ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവില്‍ ഐഒഎസ് 8 വേര്‍ഷനുകളിലുള്ള സേവനം ഫെബ്രുവരി ഒന്നു വരെ മാത്രമേ കാണുകയുള്ളുവെന്നും കമ്പനി അറിയിച്ചു.