25.8 C
Kottayam
Friday, March 29, 2024

ബന്ദിയാക്കപ്പെട്ട ജവാൻ വെടിയേറ്റ് ചികിത്സയിലാണെന്ന് മാവോവാദികൾ

Must read

ബിജാപുർ: ഛത്തീസ്ഗഢിൽ മാവോവാദികൾ ബന്ദിയാക്കിയ ജവാന് വെടിയേറ്റുവെന്നും ജവാൻ ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടൻ പുറത്തുവിടുമെന്നും മാവോവാദികൾ അറിയിച്ചു.

സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മാവോവാദികൾ ഇതിനായി മധ്യസ്ഥർ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജവാനെ മോചിപ്പിക്കുന്നതിനായി മറ്റ് ഉപാധികളൊന്നും ഇതുവരെ മാവോവാദികൾ മുന്നോട്ടുവെച്ചിട്ടില്ല. ഛത്തീസ്ഗഢിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ സംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടതായും ഇവർ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ 22 സൈനികർ വീരമൃത്യുവരിച്ചിരുന്നു.

കോബ്ര ബറ്റാലിയനിലെ കോൺസ്റ്റബിൾ രാകേശ്വർ സിങ് മൻഹാസിനേയാണ് മാവോവാദികളുമായുളള ഏറ്റുമുട്ടലിനെ തുടർന്ന് കാണാതായത്.

ഏറ്റുമുട്ടലിൽ 24 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും സി.പി.ഐ. മാവോവാദികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. രണ്ടുപേജുളള പ്രസ്താവന ദണ്ഡകാരണ്യ സെപ്ഷൽ സോൺ കമ്മിറ്റിയുടെ വക്താവ് വികൽപിന്റെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ആദിവാസി ആക്ടിവിസ്റ്റായ സോണി സോരി ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യർഥിച്ചു. അവർ ജവാനെ മോചിപ്പിക്കാൻ വൈകുകയാണെങ്കിൽ ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലത്തേക്ക് താൻ പോകുമെന്നും അവരോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week