27.4 C
Kottayam
Friday, April 26, 2024

വായ്പാ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Must read

മുംബൈ:നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്. നടപ്പ് സാമ്പത്തികവർഷം രാജ്യം 10.5ശതമാനം വളർച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

അതോടെ റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലിയുരുത്തി. 2021 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് ഭീഷണിയുയർത്തുന്നുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്.

2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ ആർബിഐ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്.

ആർടിജിഎസ്, എൻഇഎഫ്ടി എന്നിവയ്ക്ക് ബാങ്കുകൾക്കുപുറമെ പണമിടപാട് സ്ഥാനങ്ങൾക്കും അനുമതി.
പേയ്മെന്റ് ബാങ്കുകൾക്ക് വ്യക്തികളിൽനിന്ന് രണ്ടുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം.
നടപ്പ് സാമ്പത്തികവർഷം രാജ്യം 10.5ശതമാനം വളർച്ചനേടുമെന്നാണ് പ്രതീക്ഷ.
നിരക്കുകളിൽമാറ്റംവരുത്തേണ്ടെന്ന തീരുമാനത്തിന് മുഴുവൻ അംഗങ്ങളുടെയും പിന്തുണ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week