30.6 C
Kottayam
Saturday, April 27, 2024

ഈരാറ്റുപേട്ട ചതിച്ചെന്ന് പി.സി.ജോര്‍ജ്,ഭൂരിപക്ഷം പ്രവചിയ്ക്കാനാവില്ല

Must read

കോട്ടയം :പൂഞ്ഞാറില്‍ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി ജോര്‍ജ്ജ് . ഈരാറ്റുപേട്ടയില്‍ പിന്നില്‍ പോകും. മറ്റെല്ലായിടങ്ങളിലും മുന്‍തൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാന്‍ തയ്യാറായവരെ ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നു.

ബിജെപി വോട്ട് മണ്ഡലത്തില്‍ അനുകൂലമായിരുന്നു എന്നും പോളിങിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു. മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറില്‍ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ്

സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയേ അധികാരത്തിലെത്തു. യുഡിഎഫിന്റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് മന്ത്രിസഭ വന്നാല്‍ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയില്‍ കൂടുതല്‍ പിന്തുണ പൂഞ്ഞാറില്‍ ഉണ്ടായിട്ടുണ്ട്. പാലായില്‍ ജോസ് കെ മാണി വരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ശബരിമല വിഷയം കാരണം ആണ് ഇടതുമുന്നണിയുടെ തുടര്‍ഭരണ സാധ്യത ഇല്ലാതായത്. ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസിജോര്‍ജ്ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week