26.9 C
Kottayam
Monday, November 25, 2024

വന്ദേഭാരതില്‍ കയറാന്‍ ആളില്ല,കാലിയടിച്ച് മഗംളൂരു-ഗോവ സര്‍വ്വീസ്;കേരളത്തിലേക്ക് നീട്ടാന്‍ ആലോചന

Must read

കോഴിക്കോട്‌:മംഗളൂരു-ഗോവ റൂട്ടില്‍ പുതുതായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസില്‍ കയറാന്‍ ആളില്ല. സര്‍വീസ് ആരംഭിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും ടിക്കറ്റിന്റെ മുപ്പത് ശതമാനം പോലും വിറ്റുപോകുന്നില്ല. യാത്രക്കാര്‍ കൈവിട്ടതോടെ വന്‍ പ്രതിസന്ധിയാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നേരിടുന്നത്. ഇതോടെ ട്രെയിന്‍മംഗളൂരു-ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടാനുള്ള സാധ്യത കൂടി.

കോഴിക്കോടിനും മംഗളൂരുവിനും ഇടയില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ കയറുമെന്നാണ് റെയില്‍വേയും പ്രതീക്ഷിക്കുന്നത്. സമയം ക്രമീകരിക്കാനോ, അറ്റകുറ്റപ്പണിക്കോ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സര്‍വീസ് നീട്ടാന്‍ സാധിക്കും എന്നതും നേട്ടമാണ്. വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസമാണ് മംഗളൂരുഗോവ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാവിലെ 8.30നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നു പുറപ്പെടുന്നത്. നാലര മണിക്കൂറു കൊണ്ട് ഗോവയില്‍ എത്തും.

രാവിലെ 5.30ന് കോഴിക്കോട് നിന്നോ 6.30ന് കണ്ണൂരില്‍ നിന്നോ പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താന്‍ സാധിക്കും. കോഴിക്കോട് നിന്നു പുറപ്പെട്ടാല്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്താന്‍ കഴിയും.

വൈകിട്ട് 6.10നു ഗോവയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45നു മംഗളൂരുവില്‍ എത്തുന്ന തരത്തിലാണു മടക്കയാത്ര. ഇത് ഉച്ചയ്ക്ക് 2.15നു പുറപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിച്ചാല്‍ വൈകിട്ട് 6.45നു മംഗളൂരുവിലും രാത്രി 8.45ന് കണ്ണൂരും 9.45ന് കോഴിക്കോടും എത്താന്‍ സാധിക്കും. ട്രെയിന്‍ കണ്ണൂരിലേക്കാണ് നീട്ടുന്നതെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

കണ്ണൂര്‍ബെംഗളൂരു എക്‌സ്പ്രസ് (16511) കോഴിക്കോട്ടേക്ക് നീട്ടാന്‍ ധാരണയായ സാഹചര്യത്തില്‍ നിലവില്‍ ഈ ട്രെയിന്‍ നിര്‍ത്തുന്ന ട്രാക്ക് വന്ദേഭാരതിനായി ഉപയോഗപ്പെടുത്താം.നിലവില്‍ മംഗളൂരു-ഗോവ വന്ദേഭാരതില്‍ ഒരോദിവസവും 300ല്‍ അധികം സീറ്റുകള്‍ ഒഴിച്ചിട്ടാണ് യാത്ര നടത്തുന്നത്. ബുക്കിങ്ങ് തീരെകുറയുന്നത് സര്‍വീസ് തന്നെ റദ്ദാക്കുനതിലേക്ക് എത്തിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

മംഗളൂരു-ഗോവ ട്രെയിനില്‍ 1.15ന് മഡ്ഗാവില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഉച്ചകഴിഞ്ഞ് 2.40ന് മഡ്ഗാവില്‍ നിന്നും മുംബൈയ്ക്ക് പോകുന്ന വന്ദേഭാരതില്‍ യാത്ര ചെയ്യാം. ഇതു കണക്കുകൂട്ടിയാണ് ട്രെയിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മഡ്ഗാവില്‍ നിന്നും പുറപ്പെടുന്ന വന്ദേഭാരതിന് ടിവിന്‍, കനകവേലി, രത്നഗിരി, ഖേഡ്, പന്‍വേല്‍, താനെ, ദാദര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മുംബൈയില്‍ 10.25നാണ് ട്രെയിന്‍ എത്തിച്ചേരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

ഗൂഗിൾ മാപ്പ് ചതിച്ചു, നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾ മരിച്ചു

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ...

Popular this week