29.7 C
Kottayam
Saturday, June 13, 2026

പശ്ചിമ ബംഗാളില്‍ ഇ.ഡി സംഘത്തിന് നേരെ ആക്രമണം, ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്‌

Must read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംഘത്തിന് നേരെ ആക്രമണം. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ എത്തിച്ചു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷേക്കിന്റെ വീടിനു സമീപത്താണ് ഇ.ഡി സംഘം ആക്രമിക്കപ്പെട്ടത്. ഇ.ഡി സംഘത്തെയും അവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന അര്‍ദ്ധ സൈനികരെയും
200 ലധികം വരുന്ന പ്രദേശവാസികള്‍ ആക്രമിക്കുകയായിരുന്നു.

‘റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെ ഒരുപാട് പരാതികള്‍ വരുന്നുണ്ട്. അത് അനുസരിച്ച് ഇ.ഡി ക്കും മറ്റ് ഏജന്‍സികള്‍ക്കും അന്വേഷണം നടത്തിയെ മതിയാകൂ. അത്തരം സാഹചര്യങ്ങളില്‍ അന്വേഷണ സംഘത്തെ ആക്രമിക്കുന്നത് ശരിയല്ല. റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ നിന്നുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ രാജ്യത്തിന്റെ ക്രമസമാധാനത്തെ തകര്‍ക്കുന്നതാണ്,’ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേധു അധികാരി പറഞ്ഞു. അക്രമികളില്‍ റോഹിങ്ക്യക്കാര്‍ ഉണ്ടെന്ന് സംശയം ഉള്ളതായും അധികാരി പറഞ്ഞു. കൂടാതെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കണം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോടും ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനോടും അദ്ദേഹം ആവശ്യപെട്ടു.

- Advertisement -

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വ്യാപക റെയ്ഡാണ് ഇ.ഡി നടത്തുന്നത്. റേഷന്‍ കടകളിലെ സാധനങ്ങളില്‍ 30 ശതമാനം വീതം പുറത്തേക്ക് കടത്തുന്നതായും ഇ.ഡി റിപ്പോര്‍ട്ടുണ്ട്.

- Advertisement -

മില്ലുടമകള്‍ ചില സഹകരണ സംഘങ്ങളൂടെ പിന്തുണയോടെ കര്‍ഷകരുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും നെല്ല് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട എം.എസ്.പി തുക തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കാലങ്ങളായി തട്ടിപ്പ് നടക്കുകയാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ 14 ന് അറസ്റ്റ് ചെയ്ത മില്ലുടമ ബക്കിക്കുര്‍ റഹമാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.ഒക്ടോബര്‍ 11, 26 നവംബര്‍ 4 എന്നീ തീയതികളില്‍ നടത്തിയ അന്വേഷണത്തില്‍ 1.42 കോടി രൂപയും ചില സാധനങ്ങളും പിടിച്ചെടുത്തിരുന്നു. ഒരു ഷെല്‍ കമ്പനി ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 16.87 കോടി രൂപയും മരവിപ്പിച്ചിരുന്നു.

അതുപോലെ കള്ളപണ വെളുപ്പിക്കല്‍ കേസില്‍ ബംഗാള്‍ മന്ത്രി ജ്യോതി പ്രിയോ മല്ലിക്കിയെയും അറസ്റ്റ് ചെയ്തിരുന്നു.
2011 മുതല്‍ 2021 വരെ ബംഗാള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആയിരുന്നു ജ്യോതി പ്രിയോ മല്ലിക്കി. മല്ലിക്കിനെ നവംബര്‍ ആറ് വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week