രാജപുരം: വെറ്റില മുറുക്കാന്‍ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ് കത്തി വയറ്റില്‍ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം. എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടില്‍ രാമന്‍ കുട്ടിയുടെ മകന്‍ ബിജു (38) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനുശേഷം വെറ്റില മുറുക്കുന്നതിനായി വീടിന് പുറത്തേക്കിറങ്ങി അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. ഇതിനിടെ കൈയിലിരുന്ന കത്തി വയറ്റില്‍ തുളഞ്ഞുകയറുകയായിരുന്നുവെന്ന് കരുതുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബിജു ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.
മുന്‍പും ഇത്തരത്തില്‍ രക്തസമ്മര്‍ദം കുറഞ്ഞ് ഇയാള്‍ ബോധരഹിതനായി വീണിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News