തിരുവനന്തപുരം: വിതുരയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.വിതുര കൊപ്പം, ഹരി നിവാസില്‍ സോമനാണ് (62) മരിച്ചത്.
ചെറ്റച്ചല്‍ മുതിയാന്‍പാറ കടവില്‍ സ്‌കൂബ ടീം നടത്തിയ തെരച്ചിലിലാണ് ഇന്ന് പകല്‍ 11.30ഓടെ മൃതദേഹം കണ്ടെത്തിയത്.ഈറ്റകള്‍ക്ക് ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവ സ്ഥലത്ത് നിന്നും അഞ്ച് കിലോ മീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാറ്റും
.
കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.സ്‌കൂട്ടറില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്.പാലത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സോമന്‍ ആറ്റിലേക്ക് വീഴുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News