മാസ്ക് മാറ്റാൻ സിദ്ധിഖ് ആവശ്യപ്പെട്ടപ്പോൾ മമ്മൂട്ടിയുടെ മാസ് മറുപടി; ‘അമ്മ’ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിൽ താരങ്ങളിൽ താരമായി മമ്മൂട്ടി
കൊച്ചി: താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിനിടെ താരമായി നടൻ മമ്മൂട്ടി. വേദിയിലേക്കു ക്ഷണിച്ചപ്പോൾ നടൻ സിദ്ദിഖിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. താൻ മാസ്ക്ക് ധരിക്കുന്നത്, മറ്റുള്ളവരിൽനിന്ന് അസുഖം വരാതിരിക്കാനല്ലെന്നും, മറിച്ച് തനിക്ക് രോഗമുണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് കിട്ടാരിതിരിക്കാനാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. നിറഞ്ഞ കൈയടികളോടെയാണ് നടൻ മമ്മൂട്ടിയുടെ വാക്കുകൾ കാണികൾ ഏറ്റെടുത്തത്.
മുഖം എല്ലാവരും ഒന്നു കണ്ടോട്ടെ, കുറച്ചുനേരത്തേക്കല്ലെ, എന്ന് സിദ്ദിഖ് വീണ്ടും പറഞ്ഞപ്പോൾ മമ്മൂട്ടി മാസ്ക്ക് മാറ്റി. ഇതോടെ സദസിൽനിന്ന് കരഘോഷമുയർന്നു. പ്രിയതാരത്തിന്‍റെ പുതിയ ലുക്ക് കാണികൾക്കും ഏറെ ഇഷ്ടമായി. സംസാരിക്കാൻ തുടങ്ങിയപ്പോൾ മാസ്ക്ക് കൈയിൽ പിടിച്ചുകൊണ്ട്, തൽക്കാലം ഇത് കൈയിലിരിക്കട്ടെയെന്ന് മമ്മൂട്ടി പറഞ്ഞു. വേദിയിലുണ്ടായിരുന്ന മറ്റെല്ലാവരും ഏറിയ സമയവും മാസ്ക്ക് ധരിക്കാതെയാണ് നിന്നത്. അവിടെയാണ് മമ്മൂട്ടി വ്യത്യസ്തനായത്.
വീണ്ടും ഒരിക്കൽ കൂടി കുറച്ചുപേരെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മുടെ സന്തോഷകരമായ ഒരു ദിവസം എന്നു പറയുന്നത് വർഷത്തിലുണ്ടാകുന്ന ജനറൽ ബോഡിയാണ്. ജനറൽ ബോഡിയിൽ നമ്മൾ കാര്യങ്ങൾ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. വിവാദങ്ങളോ വാദപ്രതിവാദങ്ങളോ അല്ല, സന്തോഷകരമായ കാര്യം എന്നു പറയുന്നത് നമ്മൾ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു.
അമ്മ പ്രസിഡന്റ് മോഹന്‍ലാലും നടന്‍ മമ്മൂട്ടിയും ചേര്‍ന്ന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമ്മയൊരുക്കുന്ന പുതിയ സിനിമയും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു. കലൂര്‍ ദേശാഭിനാനി റോഡിലാണ് കെട്ടിടം. പത്ത് കോടിയിലേറെ രൂപ ചെലവിട്ട് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചത്.
ട്വന്റി ട്വന്റിക്ക് ശേഷം അമ്മ ഒരുക്കുന്ന ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുക. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ടി.കെ.രാജീവ് കുമാറും. ക്രൈത്രില്ലര്‍ ചിത്രത്തിന് പേരിടാനായി പ്രേക്ഷകര്‍ക്ക് അമ്മ അവസരം നല്‍കുന്നതായി മോഹന്‍ലാല്‍ അറിയിച്ചു. അമ്മയുടെ നാനൂറിലധികം അംഗങ്ങളില്‍ നൂറ്റമ്പതോളം താരങ്ങളാവും സിനിമയില്‍ അണിനിരക്കുകയെന്ന് അമ്മ അറിയിച്ചു. പൂര്‍ണ്ണമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചിത്രീകരണം ഉടന്‍ ആരംഭിയ്ക്കും. ചിത്രത്തിന് അനുസൃതമായ ആവും താരങ്ങളെ തെരഞ്ഞെടുക്കുകയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
സംഘടനാ രൂപീകരണത്തിന്റെ 25–ാം വര്‍ഷത്തിലാണ് തിരുവനന്തപുരത്തെ വാടകക്കെട്ടിടത്തില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് അമ്മയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റിയത്. സംഘടനയുടെ ഒത്തുചേരലുകള്‍ക്കും പുറമേ സാംസ്‌കാരിക പരിപാടികള്‍ക്കും പുതിയ ഓഫീസ് സമുച്ചയത്തില്‍ വേദി ലഭ്യമാക്കും. നടീനടന്മാര്‍ക്ക് സ്‌ക്രിപ്റ്റ് കേള്‍ക്കാനുള്ള പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം പുതിയ ഓഫീസിന്റെ ഭാഗമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് പുതിയ ഓഫീസിന് തിരികൊളുത്തിയത്.
കെട്ടിടത്തിന്റെ അടിയിലത്തെ നിലയില്‍ സ്വീകരണ മുറിയുംസന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടവുമാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.മണ്‍മറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൊളാഷ് ആണ് ഇവിടുത്ത പ്രധാന ആകര്‍ഷണം.ജീവനക്കാര്‍ക്കുള്ള മുറിയുമുണ്ട്.ഒന്നാം നിലയില്‍ പ്രസിഡണ്ട് മോഹന്‍ലാലിലും സെക്രട്ടറി ഇടവേള ബാബുവിനും മുറികള്‍ ക്രമീകരിച്ചിരിയ്ക്കുന്നു.എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും മുറിയുണ്ട്.