ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി; ആപ്പിളിന്റെ പുത്തന്‍ മോഡല്‍ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തി
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്ക് വാഹനങ്ങളോടും ഗാഡ്ജറ്റിനോടുമുള്ള കമ്പം ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. സൂപ്പര്‍മോഡലുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. അതിനൊപ്പം തന്നെ ഗാഡ്ജറ്റുകളുടെ കാര്യത്തിലും വളരെ അപ്‌ഡേറ്റഡാണ് താരം. ഇപ്പോള്‍ ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പര്‍താരം.
വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തന്‍ പുതിയ മോഡല്‍ സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്.
ഒക്ടോബര്‍ 13നാണ് ഐഫോണ്‍ 12 സീരിസില്‍ നാലു സീരിസുകള്‍ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്‌നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോമാക്‌സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോണ്‍ 12 പ്രോമാക്‌സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളില്‍ ഐഫോണ്‍ 12 പ്രോമാക്‌സ് ലഭ്യമാണ്.
ഐഫോണ്‍ 12 പ്രോ മാക്സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ 65 എംഎം ഫോക്കല്‍ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കല്‍ സൂമും 5x സൂം റേഞ്ചും നല്‍കുന്നു.
മെച്ചപ്പെട്ട അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും ഈ ക്യാമറ സെറ്റപ്പില്‍ ഉണ്ട്. കുറഞ്ഞ ലൈറ്റില്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷന്‍ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെന്‍സറുകള്‍ക്ക് സാധിക്കുന്നു.