മലപ്പുറം: ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലുപേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
ജൂണ്‍ 25 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂര്‍ സ്വദേശി (44), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43), ഉറവിടമറിയാതെ വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ബംഗളൂരുവില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (47), വെളിയങ്കോട് സ്വദേശി (60), കുഴിമണ്ണ സ്വദേശി (24), ബംഗളൂരുവില്‍ നിന്നെത്തി കഴിഞ്ഞ ദിവസം മരിച്ച പുറത്തൂര്‍ സ്വദേശി (68) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്.