FeaturedKeralaNews

ആരില്‍ നിന്നും കൊവിഡ് പകരാം,തുറന്നു പറഞ്ഞ് മുഖ്യമന്ത്രി,ബ്രേക്ക് ദി ചെയിന്‍ മൂന്നാം ഘട്ടത്തിന് തുടക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ‘ആരില്‍ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്നതാണ് മൂന്നാം ഘട്ട ക്യാംപയിന്‍.


മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ

ബ്രേക്ക് ദ ചെയ്ന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ജീവന്റെ വിലയുള്ള ജാഗ്രത എന്നതാണ് മൂന്നാം ഘട്ട ക്യാംപയിന്‍ പറയുന്നത്. രോഗികളില്‍ 60 ശതമാനത്തോളം പേര്‍ രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കൊവിഡ് വ്യാപനത്തിന്റെ ഈ ഘട്ടം ബ്രേക്ക് ദ ചെയ്‌നിന്റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിര്‍ദേശം കൂടി നല്‍കുകയാണ്.

ആരില്‍ നിന്നും രോഗം പകരാം എന്നതാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം വന്നേക്കാം. അതിനാല്‍ ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തില്‍ നിന്ന് മാസ്‌ക് ധരിച്ചും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആള്‍ക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ വലിയ തോതില്‍ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതിനാല്‍ ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker