FeaturedHome-bannerKeralaNews
മഹാകവി അക്കിത്തം അന്തരിച്ചു
തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി(94) അന്തരിച്ചു. ദേഹാസ്വസ്ഥത്തെത്തുടര്‍ന്ന് വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില രാത്രിയോടെ വഷളാവുകയും രാവിലെ മരണം സംഭവിയ്ക്കുകയായിരുന്നു.
മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിയ്ക്കാവുന്ന കവിതകള്‍ കൊണ്ട് മലയാളഭാഷയെ സമ്പന്നമാക്കിയ കവിയാണ്.ദേശീയ പ്രസ്ഥാനത്തിലും യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവായി പങ്കെടുത്തിട്ടുണ്ട്.കവിത,ചെറുകഥ,നാടകം,വിവര്‍ത്തനം,ലേഖനസമാഹാരം തുടങ്ങി സാഹിത്യത്തിന്റം സര്‍വ്വമേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്.
പത്മശ്രീ,കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,എഴുത്തഛന്‍ പുര്‌സ്‌കാരം എന്നിവയടക്കം സാഹിത്യ മേഖലയിലെ ഒട്ടുമിക്ക പുരസ്‌കാരങ്ങളു നേടിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News