24.5 C
Kottayam
Friday, June 5, 2026

കോവിഡിനെ പിടിച്ചുകെട്ടാന്‍ റഷ്യ ; സ്പുട്‌നിക് വിയ്ക്ക് ശേഷം രണ്ടാം കോവിഡ് വാക്‌സിന് അനുമതി നല്‍കി രാജ്യം

Must read

കോവിഡ് വാക്‌സിനെതിരായ പോരാട്ടത്തില്‍ മറ്റൊരു കൊറോണ വൈറസ് വാക്‌സിന് റെഗുലേറ്ററി അനുമതി നല്‍കി റഷ്യ. റഷ്യയുടെ ആദ്യത്തെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയ്ക്ക് ശേഷം അനുമതി നല്‍കുന്ന വാക്‌സിന് എപിവാക് കൊറോണ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റെഗുലേറ്ററി അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ കൂടിയാണ് സ്പുട്‌നിക് വി.

”എനിക്ക് ഒരു നല്ല വാര്‍ത്തയുണ്ട്. നോവോസിബിര്‍സ്‌ക് ആസ്ഥാനമായുള്ള വെക്ടര്‍ സെന്റര്‍ രണ്ടാമത്തെ കൊറോണ വൈറസ് വാക്‌സിന്‍ എപിവാക് കൊറോണ രജിസ്റ്റര്‍ ചെയ്തു,” റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

സൈബീരിയ ആസ്ഥാനമായുള്ള വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത എപിവാക് കൊറോണ സെപ്റ്റംബറില്‍ മനുഷ്യ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി. മനുഷ്യ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല, ഈ വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണം ഇനിയും ആരംഭിച്ചിട്ടില്ല.

ഒന്നും രണ്ടും വാക്‌സിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിദേശ പങ്കാളികളുമായി ഞങ്ങള്‍ സഹകരിക്കുന്നത് തുടരുകയാണെന്നും വിദേശത്ത് ഞങ്ങളുടെ വാക്‌സിന്‍ പ്രോത്സാഹിപ്പിക്കുമെന്നും പുടിന്‍ പറഞ്ഞു.

- Advertisement -

‘നോവോസിബിര്‍സ്‌ക് ആസ്ഥാനമായുള്ള വെക്ടര്‍ സെന്റര്‍ രണ്ടാമത്തെ കൊറോണ വൈറസ് വാക്‌സിന്‍ എപിവാക് കൊറോണ രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ റഷ്യന്‍ വാക്‌സിന്‍ പോലെയല്ല, അഡിനോവൈറസ് വെക്റ്റര്‍ അധിഷ്ഠിത വാക്‌സിനായ സ്പുട്‌നിക് വിയില്‍ നിന്ന് വ്യത്യസ്തമായി, പുതിയത് പെപ്‌റ്റൈഡിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിന്തറ്റിക് വാക്‌സിന്‍ ആണ്,’ റഷ്യന്‍ സര്‍ക്കാര്‍ പറഞ്ഞു.

- Advertisement -

മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വി, ഓഗസ്റ്റില്‍ റഷ്യയില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് നേടിയിരുന്നു. എപിവാക് കൊറോണയെപ്പോലെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് മുമ്പാണ് സ്പുട്‌നിക് വി രജിസ്റ്റര്‍ ചെയ്തത്. സ്പുട്നിക് വിയുടെ ഒരു മനുഷ്യ പരീക്ഷണം നിലവില്‍ മോസ്‌കോയില്‍ നടക്കുന്നുണ്ട്.

പുതിയ വാക്‌സിന്‍ ആയ എപിവാക് കൊറോണയുടെ മനുഷ്യ പരീക്ഷണം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആരംഭിക്കുമെന്നും അതില്‍ 30,000 ത്തോളം പേര്‍ പങ്കെടുക്കുമെന്നും ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week