KeralaNews

തുനിഷയുടെ മരണത്തിനുപിന്നില്‍ ലൗജിഹാദ്,ആരോപണവുമായി അമ്മ വനിത ശര്‍മ്മ

മുംബൈ:സീരിയൽ നടി തുനിഷ ശർമ്മയുടെ മരണത്തിൽ ലൗ ജിഹാദ് ആരോപണം ശരിവെക്കുന്ന തരത്തിലെ വെളിപ്പെടുത്തലുമായി തുനിഷയുടെ അമ്മ വനിത ശർമ്മ രംഗത്തെത്തി.തുനിഷയുടെ മുൻ കാമുകനും നടനുമായ ഷീസാൻ ഖാൻ നടിയെ മതം മാറാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് തുനിഷയുടെ അമ്മ വനിത ശർമ്മയുടെ വെളിപ്പെടുത്തൽ.

തുനിഷയുടെ മരണം കൊലപാതകമാകാമെന്നും മൃതദേഹം താഴെയിറക്കുമ്പോൾ ഷീസാൻ അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു.മകൾ ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുൻപ് താൻ ഷൂട്ടിങ് സെറ്റിൽ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവർ വെളിപ്പെടുത്തി.

”ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാൻ പോരാടും. ഒരിക്കൽ തുനിഷ അവന്റെ ഫോൺ പരിശോധിച്ചപ്പോൾ അവൻ ചതിക്കുന്നത് അവൾക്ക് മനസ്സിലായി. ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ, അവൻ അവളെ അടിച്ചു. എന്റെ മകൾക്ക് അസുഖമൊന്നും ഇല്ലായിരുന്നു.ഷീസാനെ ഞാൻ വെറുതെ വിടില്ല. എന്റെ മകൾ പോയി. ഇപ്പോൾ ഞാൻ തനിച്ചാണ്. ഹിജാബ് ധരിക്കാൻ ഷീസാൻ അവളെ നിർബന്ധിച്ചിരുന്നു.ഇത് ഒരു കൊലപാതകമാകാം.” അവർ പറഞ്ഞു.

ഡിസംബർ 24ന്, തുനിഷ ഷീസാൻ ഖാനുമായി 15 മിനിറ്റ് മുഖാമുഖം സംസാരിച്ചിരുന്നു. ഷൂട്ടിങ് സെറ്റിലെ മേക്കപ്പ് റൂമിൽ നടന്ന സംഭാഷണത്തിനുശേഷം നടി അസ്വസ്ഥയായിരുന്നു. തുടർന്നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷീസാനും തുനിഷയും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker