26.8 C
Kottayam
Monday, April 29, 2024

കോട്ടയം ലോഗോസ് ജംഗ്ഷനിൽ ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ലോറി നിയന്ത്രണം വിട്ടു, 7 വാഹനങ്ങൾ ഇടിച്ചു തകർത്തു, ട്രാഫിക് പോലീസുകാരൻ ഓടി രക്ഷപ്പെട്ടു, യാത്രക്കാർക്ക് പരുക്ക്

Must read

 

കോട്ടയം: ഇടുക്കിയിൽ നിന്നും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുമായി  എത്തിയ ലോറി നിയന്ത്രണം വിട്ട് കോട്ടയം ലോഗോസ് ജംഗഷനിൽ ഏഴു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറി.. വാഹനയാത്രക്കാർക്ക് നേരിയ പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഇടുക്കിയിൽ നിന്നും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി എത്തിയ ലോറി. ലോഗോസ് ജംഗ്ഷനിൽ നിന്നും പൊലീസ് പരേഡ് മൈതാനത്തിന്റെ ഭാഗത്തേയ്ക്കുള്ള റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ലോറി നിയന്ത്രണം വിട്ട് പാഞ്ഞടുക്കുന്നത് കണ്ട പൊലീസുകാരൻ ട്രാഫിക് ഐലൻഡിൽ നിന്നും ചാടി ഓടിയതിനാൽ പരിക്കുകൾ കൂടാതെ രക്ഷപെട്ടു.

 

IMG_20190814_150045 IMG_20190814_145933

നിർത്തിയിട്ടിടത്തു നിന്നും സ്റ്റാർട്ട് ചെയ്തതോടെ ബ്രേക്ക് നഷ്ടമായ ലോറി താഴേയ്ക്കു ഉരുണ്ട് ഇറങ്ങുകയായിരുന്നു. ഈ സമയം മുന്നിൽ നിന്നും എത്തിയ കാറിൽ ഇടിച്ചു. ഇതിനു ശേഷം മുന്നോട്ടുരുണ്ട ലോറി നേരെയെത്തി റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിന്നും എത്തിയ സൈലോ കാറിൽ ഇടിച്ചു. ഇവിടെ നിന്നും മുന്നോട്ട് ഉരുണ്ട് അഞ്ചു വാഹനങ്ങളിലും ഇടിച്ചു. തുടർന്ന് നേരെ താഴേയ്ക്ക് ഉരുണ്ടെത്തിയ ലോഗോസ് ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് ഇടിച്ചു തകർത്ത ശേഷം നിൽക്കുകയായിരുന്നു. ലോറിയ്ക്ക് വേഗം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.

[വെള്ളപ്പൊക്ക പ്രദേശങ്ങളിലൂടൈ വെള്ളത്തിൽ കയറിയിറങ്ങിയാണ് ലോറി കോട്ടയത്ത് എത്തിയത്. അതുകൊണ്ടു തന്നെ ലോറിയുടെ ടയറിനും ബ്രേക്കിനും ഇടയിലുള്ള ഭാഗത്ത് വെള്ളം നിറഞ്ഞിരുന്നു. ഇതിനാൽ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

 

IMG_20190814_145854 IMG_20190814_145837 IMG_20190814_150016 IMG_20190814_145804 IMG_20190814_145721 IMG_20190814_145704 IMG_20190814_145530 Screenshot_2019-08-14-14-54-46-732_com.android.browser Screenshot_2019-08-14-14-54-18-945_com.android.browser Screenshot_2019-08-14-14-54-05-114_com.android.browser Screenshot_2019-08-14-14-53-26-058_com.android.browser

 

 

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week