27.6 C
Kottayam
Friday, March 29, 2024

കുട്ടനാട്ടിൽ പ്രളയ ഭീഷണി, ആവശ്യമെങ്കിൽ ഒഴിപ്പിക്കലിന് സജ്ജമായി ജില്ലാ ഭരണകൂടം

Must read

 

 

ആലപ്പുഴ: ജലനിരപ്പുയരുന്ന അടിയന്തിര സാഹചര്യമുണ്ടായാൽ ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക പദ്ധതി തയ്യാറായി. പത്തനംതിട്ടയിൽ മഴ കനത്ത സാഹചര്യത്തിൽ ചെങ്ങന്നൂരിൽ ജലനിരപ്പ് ഉയർന്നേക്കാവുന്ന നിലയുണ്ട്. ഇത് കണക്കിലെടുത്ത് അടിയന്തിരമായി ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ നിർദ്ദേശപ്രകാരം സബ്കളക്ടർ വി.ആർ.കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കളക്‌ട്രേറ്റിൽ ചേർന്നു.
സ്ഥിതിഗതികൾ വിലയിരുത്തിയ യോഗത്തിൽ ചെങ്ങന്നൂരിൽ ജാഗ്രത പാലിക്കാൻ വകുപ്പുതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് സജ്ജമായിരിക്കാൻ ഫയർ ആൻഡ് റസ്‌ക്യൂ, എൻ.ഡി.ആർ.എഫ്, ജലഗതാഗത വകുപ്പ്, റവന്യൂവകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവയ്ക്ക് നിർദ്ദേശം നൽകി. വെള്ളം ഉയരുന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിൽ മൂന്നുസ്ഥലങ്ങളിൽ ത്വരിത പ്രതികരണ കേന്ദ്രങ്ങൾ ഒരുക്കും.
ഒഴിപ്പിക്കൽ പദ്ധതിയനുസരിച്ച് ചെങ്ങന്നൂർ, മാന്നാർ, കല്ലിശ്ശേരി എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ, ഫയർ ജീവനക്കാർ, വള്ളം, വാഹനം, ഇന്ധനം, എന്നിവയെ നിയോഗിച്ചു. ചെങ്ങന്നൂരിൽ ടോറസ് വാഹനവും അഞ്ച് ഫിഷിങ് ബോട്ടുകളും ഫയർ ജീവനക്കാരെയും ഡിങ്കിയും സജ്ജമാക്കിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാന്നാറിൽ മുനിസിപ്പൽ സ്റ്റാൻഡിൽ രണ്ട് മത്സ്യത്തൊഴിലാളി വള്ളങ്ങളും ഫയർ ജീവനക്കാരെയും സജ്ജമാക്കും. കല്ലിശ്ശേരിയിൽ രണ്ട് ഫിഷർമേൻ ബോട്ടുകൾ തയ്യാറാക്കി നിർത്തും. മൂന്നു കേന്ദ്രങ്ങളിലും

അടിയന്തിര സാഹചര്യം നേരിടാൻ
കുട്ടനാട്ടിലും പ്രത്യേക പദ്ധതി

ആലപ്പുഴ: പുളിങ്കുന്ന് ബോട്ട് ജെട്ടി, കിടങ്ങറ കെ.സി.ജെട്ടി, നീരേറ്റുപുറം ജെട്ടി, നെടുമുടി-കൊട്ടാരം ബോട്ടുജെട്ടി, കൃഷ്ണൻകുട്ടി മൂല, നെഹ്‌റുട്രോഫി ഫിനിഷിങ് പോയിന്റ് , കാവാലം സ്റ്റേഷൻ ഓഫീസ് എന്നിവിടങ്ങളിൽ അടിയന്തിര സാഹചര്യം നേരിടാൻ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ രാത്രിയിലുൾപ്പടെ സജ്ജമാക്കി നിർത്താൻ യോഗം തീരുമാനിച്ചു.ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെയും ഇവിടേക്ക് നിയോഗിക്കും.

ജില്ലയിലാകെ 105 ക്യാമ്പുകൾ

ആലപ്പുഴ: ബുധനാഴ്ച രാവിലെ 11 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 105 ആയി. കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ അപ്പർ കുട്ടനാടൻ മേഖല ഉൾപ്പെടുന്ന കാർത്തികപ്പള്ളി താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. 33 ക്യാമ്പുകളാണ് താലൂക്കിൽ പ്രവർത്തിക്കുന്നത്. മറ്റുള്ള താലൂക്കുകളിലെ ക്യാമ്പുകളുടെ കണക്കുകൾ: ചെങ്ങന്നൂർ(32), കുട്ടനാട്(11), മാവേലിക്കര(12), ചേർത്തല(7), അമ്പലപ്പുഴ(10). ഇതോടെ 105 ക്യാമ്പുകളിലായി അന്തേവാസികളുടെ എണ്ണം 20289 ആയി. ഇവരിൽ 7784 പേർ പുരുഷൻമാരും, 8673 പേർ സ്ത്രീകളും 3832 പേർ കുട്ടികളുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week