Home-bannerKeralaNews
ലോക്ക് ഡൗണ്‍ ഇളവുകള്‍ എന്തൊക്കെയാണെന്ന അന്തിമ തീരുമാനം ഇന്നറിയാം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഇന്ന് രാവിലെ 11 മണിക്ക് ഉന്നതതല യോഗം ചേരും.
രാജ്യത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും. റെഡ് സോണുകളിലും ഹോട്ട് സ്പോട്ടിലും ഒഴികെ നിയന്ത്രിതമായ ഇളവുകള്‍ പ്രഖ്യാപിക്കും.
സംസ്ഥാനത്ത് ഗ്രീന്‍ സോണ്‍ വേണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാവും. മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുവദിച്ച സാഹചര്യത്തില്‍ സ്വീകരികേണ്ട മുന്‍കരുതലുകളും ചര്‍ച്ചയാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News