23.2 C
Kottayam
Wednesday, December 4, 2024

വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു

Must read

പത്തനംതിട്ട: ആളില്ലാത്ത തക്കത്തിന് വീട്ടിനുള്ളില്‍ കടന്ന് രണ്ട് ലാപ്ടോപ്പുകളും പണവും മോഷ്ടിച്ച കേസില്‍ പ്രതിയെ കീഴ്വായ്പ്പൂര്‍ പോലീസ് തമിഴ്നാട്ടില്‍ നിന്നും വിദഗ്ദ്ധമായി കുടുക്കി. തമിഴ്നാട് തെങ്കാശി ചെങ്കോട്ട പോലീസ് സ്റ്റേഷന് സമീപം സീനി സ്ട്രീറ്റില്‍ 12/14 നമ്പര്‍ വീട്ടില്‍ ഫൈസല്‍ എന്ന് വിളിക്കുന്ന മുഹമ്മദ് ഇസ്മായില്‍(31)ആണ് പിടിയിലായത്. മല്ലപ്പള്ളി പെരുമ്പ്രാവ് പുളിമല കുന്നേല്‍ വീട്ടില്‍ ഷാജി മാത്യു ജോര്‍ജിന്റെ പരാതി പ്രകാരം എടുത്ത മോഷണ കേസിലാണ് അറസ്റ്റ്.

ഇദ്ദേഹത്തിന്റെ ബന്ധു രഞ്ജിത്ത് മാത്യു എബ്രഹാമും കുടുംബവും, മൂത്തമകന്‍ ജോലി ചെയ്യുന്ന കോഴിക്കോട് പോയപ്പോള്‍, ഇവര്‍ താമസിക്കുന്ന മുല്ലപ്പള്ളി ഈസ്റ്റ് പുളിമല കുന്നേല്‍ വീട്ടില്‍ മെയ് 11ന് പകല്‍ 11 മണിക്കു ശേഷമാണ് മോഷണം നടന്നത്. വീട്ടില്‍ ആളില്ലെന്ന് മനസിലാക്കി എത്തിയ മോഷ്ടാവ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തു കയറി കിടപ്പുമുറിയില്‍ സൂക്ഷിച്ച 20000 രൂപയും രണ്ട് കടപ്പുമുറികളിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 70000 രൂപയും 35000 രൂപയും വിലവരുന്ന രണ്ട് ലാപ്ടോപ്പുകളും കവരുകയായിരുന്നു.

പിറ്റേന്ന് ഷാജി മാത്യു കീഴ്വായ്പ്പൂര്‍ പോലീസില്‍ പരാതി നല്‍കി. ശാസ്ത്രീയ അന്വേഷണ സംഘത്തെയും വിരലടയാള വിദഗ്ധരെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കി. സമീപവീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയും, ലാപ്ടോപ്പ് കണ്ടെത്താന്‍ ഐപി അഡ്രസ്സ് തിരിച്ചറിയുന്നതിനായി ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടുകയും ചെയ്തിരുന്നു. ഒരു ലാപ് ടോപ് ലോഗിന്‍ ചെയ്തിട്ടുള്ള ഇമെയില്‍ ഐഡി, ലാപ്പില്‍ നിന്നും ലോഗ് ഔട്ട് ആയിട്ടില്ലെന്ന് രഞ്ജിത്ത് മാത്യുവിന്റെ മകന്‍ കണ്ടെത്തി.

തുടര്‍ന്ന് മകന്റെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ഒരു റീസെന്റ് ആക്ടിവിറ്റി തമിഴ്നാട് ഇന്ത്യ മെയ് 20 എന്ന് കാണിക്കുകയാല്‍, ഈ ഇമെയില്‍ ഐഡിയുടെ വരിക്കാരനെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാന്‍ ഗൂഗിളിന്റെ അധികൃതര്‍ക്ക് പോലീസ് അപേക്ഷ നല്‍കി. ഗൂഗിള്‍ അധികൃതരില്‍ നിന്നും അയച്ചുകിട്ടിയ രേഖയില്‍ കാണിച്ചിരുന്ന രണ്ട് ഐ.പി വിലാസങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ലാപ്ടോപ്പ് ഉപയോഗിച്ചത് ഏത് മൊബൈല്‍ നമ്പറില്‍ നിന്നാണെന്ന് കണ്ടെത്തി.

പിന്നീട് ഈ നമ്പറിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചു പരിശോധിച്ചപ്പോള്‍, തെങ്കാശി മേട്ടൂര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന പി. സയ്യദ് മസൂദ് എന്നയാളുടെ ഉപയോഗത്തിലുള്ളതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് അവിടെയെത്തി പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നും ലാപ്ടോപ് പിടിച്ചെടുത്തു. വിശദമായ പരിശോധനയില്‍ മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പ് ആണെന്ന് വ്യക്തമായി. ഇക്കാര്യം ഇയാളെ പോലീസ് ബോധ്യപ്പെടുത്തി.

വിശദമായി ചോദ്യം ചെയ്തതില്‍ തെങ്കാശി കാശിവിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗാലക്സി എന്ന മൊബൈല്‍ കടയില്‍ നിന്നും പണം കൊടുത്തു വാങ്ങിയതാണ് എന്ന് തെളിഞ്ഞു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കടയിലെത്തി കടയുടമ ഷെയ്ക്ക് മുഹമ്മദ് അലിയോടും വിവരങ്ങള്‍ തിരക്കി. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് ലാപ്ടോപ്പ് പോലീസ് ബന്തവസിലെടുത്തു. ശൈഖ് മുഹമ്മദ് അലിയെ ചോദ്യം ചെയ്തപ്പോള്‍ ഫൈസലാണ് തനിക്ക് ലാപ്ടോപ്പ് വിറ്റതെന്ന് വെളിപ്പെടുത്തി.

ഫൈസലിന്റെ ഫോണ്‍ നമ്പര്‍ ലഭ്യമാക്കി അതിന്റെ ലൊക്കേഷന്‍ തമിഴ്നാട് കാരയ്ക്കല്‍ എന്ന് തിരിച്ചറിഞ്ഞ്, ആറാം തീയതി കാരയ്ക്കല്‍ വച്ച് പ്രതിയെ വിദഗ്ദ്ധമായി കുടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ താനാണ് ലാപ്ടോപ്പ് വിറ്റതെന്ന് എന്ന് പ്രതി സമ്മതിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ പി പി മനോജ് കുമാര്‍, എസ് സി പി ഓ അന്‍സിം, സി പി ഓമാരായ അവിനാഷ്, ദീപു, വിഷ്ണു, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാറ്റുകേസ് പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും മൊബൈല്‍ഫോണും മോഷ്ടിച്ചു,എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കുടുങ്ങിയതിങ്ങനെ

കൊല്ലം: ചിതറയിൽ വാറ്റ് കേസ് പ്രതിയുടെ വീട്ടിൽ കവർച്ച നടന്ന കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലത്തെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീസിൻ്റെ പിടിയിലായത്. ചിതറ മാങ്കോട് സ്വദേശി അൻസാരിയുടെ വീട്ടിൽ...

ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍,റോഡില്‍ വെള്ളം വെളിച്ചക്കുറവ്;ആലപ്പുഴ വാഹനാപകടത്തിന്റെ കാരണങ്ങളിങ്ങനെ

ആലപ്പുഴ : കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അപകടത്തിന് നാല് പ്രധാന കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് ആലപ്പുഴ ആര്‍ടിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മഴമൂലം...

ആലപ്പുഴ അപകടം: പോലീസ് കേസെടുത്തു,കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പ്രതി

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചെന്നു കാട്ടിയാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍...

തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ അജിത കഴിഞ്ഞ മൂന്ന് മാസമായി യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്ന് മാസത്തിലധികം...

ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്;നടപടി സിപിഎം വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ...

Popular this week