28.3 C
Kottayam
Sunday, April 28, 2024

‘ഇപ്പോഴാണെങ്കില്‍ എനിക്ക് തീരെ വയ്യാതായി, മലമൂത്ര വിസര്‍ജനം അടക്കം എല്ലാം ബെഡില്‍ തന്നെയാണ്’; വീഴ്ചയില്‍ തന്നെ കൈവിട്ട് പോകാതെ പരിചരിക്കുന്ന ഭാര്യയ്ക്ക് യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന പിറന്നാള്‍ ആശംസകള്‍

Must read

നിസാരകാര്യങ്ങള്‍ക്ക് പോലും പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചു പോകുന്നവര്‍ ഈ യുവാവിന്റെ കുറിപ്പ് തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്. ലാല്‍സണ്‍ എന്ന യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന് പരിചരിക്കുന്ന ഭാര്യയ്ക്ക് അവളുടെ പിറന്നാള്‍ ദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണീര്‍ കുറിപ്പില്‍ നന്ദി പറയുകയാണ് ലാല്‍സണ്‍. തനിക്ക് വേണ്ടി മാത്രം ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ട സഹനത്തിന്റെ മാലാഖയാണ് സ്റ്റെഫിയെന്നാണ് ലാല്‍സണ്‍ കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് എന്റെ മുത്തിന്റെ ജന്മദിനമാണ്.. എനിക്ക് വേണ്ടി മാത്രം ഈ ലോകത്തു സൃഷ്ടിക്കപ്പെട്ട സഹനത്തിന്റെ മാലാഖ എന്റെ ഭാര്യ സ്റ്റെഫിക്കു ഒരായിരം ജന്മദിനാശംസകൾ…. ഞാൻ എപ്പോഴോ ചെയ്ത പുണ്യത്തിന്റെ ഫലമാണ് എനിക്ക് കിട്ടിയ എന്റെ ഭാര്യ. കല്യാണം കഴിഞ്ഞു രണ്ടാം വർഷം എനിക്ക് കാൻസർ രോഗം പിടികൂടുമ്പോൾ എന്ന്നെ കൈവിട്ടു കളയാതെ കൂടുതൽ നെഞ്ചോടു ചേർത്തുപിടിച്ചു എന്റെ മുത്ത്‌. ചികിത്സയുടെ ഓരോ ഘട്ടത്തിലും എനിക്കി ആത്‌മവിശ്വാസം തന്നു. അവൾ അവളുടെ വീട്ടിൽ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു. എനിക്ക് ഈ രോഗം പിടിപെട്ടത് മുതൽ ഉണ്ണാതെ ഉറങ്ങാതെ നിഴല് പോലെ എന്റെ കൂടെ ഉണ്ട് അവൾ. എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്തത് കൊണ്ട് വയറിൽ ഇട്ട ട്യൂബിൽ കൂടി ആണ് ഫീഡ് തന്നിരുന്നത്. അഞ്ചു മണിക്ക് തൈറോനാം ഗുളിക തരും അതു കഴിഞ്ഞു എനിക്കുള്ള ഫീഡ് തയ്യാറാക്കും ആറു മണി ആവുമ്പോൾ ഫീഡ് ട്യൂബിൽ കൂടി തരും അതു കഴിഞ്ഞു മോനു വേണ്ട ഭക്ഷണം തയ്യാറാക്കും അതുകൊടുക്കുമ്പോഴേക്കും എനിക്കുള്ള അടുത്ത ഫീഡും ഗുളികയും രാവിലെ അഞ്ചു മണി മുതൽ വൈകുന്നേരം പന്ത്രണ്ടു മണി വരെ നിൽക്കാതെ ഉള്ള ജോലി ഇതിനിടയിൽ എപ്പോഴെങ്കിലും വല്ലതും കഴിച്ചാൽ ആയിരുന്നു അതും ഞാൻ കഴിക്കാത്തതുകൊണ്ടു എന്നേ കാണാതെ അടുക്കളയുടെ ഏതെങ്കിലും മൂലയിൽ പോയിരുന്നു ജീവൻ നിലനിർത്താൻ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി തീർക്കും ഇപ്പോഴാണെങ്കിൽ എനിക്ക് തീരെ വയ്യാതായി മലമൂത്ര വിസർജനം അടക്കം എല്ലാം ബെഡിൽ നിന്നു കോരി കളഞ്ഞു എന്നേ വൃത്തിയാക്കി കിടത്തും എങ്ങനെ ഇതൊക്കെ ഇവൾക്ക് ചെയ്യാൻ കഴിയുന്നു എന്നുള്ളത് പലപ്പോഴും എന്നേ അല്ബുധപെടുത്തി… എനിക്ക് വേദന കൂടുമ്പോൾ ഞാൻ ചീത്ത വിളിക്കുന്നത് മുഴുവൻ അവളെ ആണ് അപ്പോഴും അവൾ എന്നേ സ്നേഹത്തോടെ ചേർത്ത് പിടിക്കും പരാതികളോ പരിഭവങ്ങളോ ഇല്ല അവൾക്കു ഈ രോഗം ദൈവം എനിക്ക് തന്നപ്പോൾ വരദാനമായി സ്റ്റെഫിയെ എനിക്കു തന്നു. ഇന്നല്ലെങ്കിൽ നാളെ ഞാൻ പഴയ ലാൽസൺ ആവും എന്ന ആല്മവിശ്വസം എന്റെ നെഞ്ചിൽ കുത്തി നിറക്കുകയാ അവൾ ഒപ്പം ആരും കാണാതെ പോയി കരയുന്നുണ്ടാവും……. എനിക്ക് ദൈവം നൽകിയ പുണ്യത്തിനു എന്റെ പ്രിയപ്പെട്ട മുത്തിന്, എന്റെ സ്റ്റെഫിക്കു ഒരായിരം നന്ദി ഈ സഹനങ്ങൾക്കു ഒരായിരം നന്ദി ഒപ്പം എന്റെ പിടയുന്ന നെഞ്ചിൽ നിന്നും ഒരായിരം ജന്മദിനാശംസകൾ…….ഉമ്മ പ്രിയപ്പെട്ട മുത്തിന് നന്ദി എന്റെ പ്രിയപ്പെട്ട സ്റ്റെഫിയെ എനിക്ക് നൽകിയ ദൈവത്തിനു
…… സ്നേഹം മാത്രം…
………. ലാൽസൺ pullu

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week