ജയിലിലായതോടെ ഭാര്യക്ക് സഹോദരനുമായി ബന്ധം; തിരിച്ചെത്തിയ യുവാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു

ഗുരുഗ്രാം: ജയില്‍ മോചിതനായി വന്ന യുവാവ് ഭാര്യക്ക് സഹോദരനില്‍ ഉണ്ടായ ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തി. ജയിലിലായ സമയത്ത് ഭാര്യക്ക് തന്റെ സഹോദരനുമായി ബന്ധമുണ്ടെന്നറിഞ്ഞതില്‍ പ്രകോപിതനായാണ് കുഞ്ഞിനെ കൊന്നത്.

കേസില്‍ ബിഹാര്‍ സ്വദേശിയായ വിജയ് സഹാനിയെ (30) പോലീസ് അറസ്റ്റു ചെയ്തു. ജയിലിൽ നിന്നിറങ്ങിയ ഉടൻ ഭാര്യയെ കാണാനെത്തിയ യുവാവ് അവിടെവെച്ചാണ് തൻ്റെ ഭാര്യക്ക് സഹോദരനുമായുള്ള ബന്ധത്തിൽ കുട്ടിയുണ്ടായ വിവരം അറിയുന്നത്. ഇത് പറഞ്ഞ് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

ഒരു സ്ത്രീയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ വിജയ് കഴിഞ്ഞ നാലു വര്‍ഷമായി ജയിലിലാണ്. വിജയിയുടെ ഇളയ സഹോദരനും വിജയിയുടെ ഭാര്യയും ഇയാള്‍ ജയിലിലായതോടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഇതിനിടെ ഇവര്‍ക്ക് കുഞ്ഞുണ്ടാകുകയും ചെയ്തു. ഏപ്രില്‍ 24-ന് വിജയ് സഹാനി ജയില്‍ മോചിതനായി വീട്ടിലെത്തി. ഈ സമയത്ത് ഭാര്യക്കൊപ്പം കണ്ട കുഞ്ഞിനെ കുറിച്ച് ചോദിച്ചു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News