Uncategorized
മര്യാദ ലംഘനം: വാര്‍ത്താ അവതാരകയെ നാടുകടത്തി
കുവൈറ്റ് സിറ്റി: പൊതുമര്യാദകൾ ലംഘിച്ചതിന് വാര്‍ത്താ അവതാരകയ്ക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ്. ലെബനാന്‍ സ്വദേശിയായ ടെലിവിഷന്‍, റേഡിയോ അവതാകര സാസ്‍ദെലിനെ അധികൃതർ നാടുകടത്തി. പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുകളുടെ പേരിലാണ് നടപടി.
പത്ത് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ സ്നാപ്പ് ചാറ്റ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൻ വിവാദങ്ങൾക്ക് കാരണമായി. തുടർന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എത്തിക്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് കർശന നടപടിയുമായി രംഗത്തെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News