‘അവന്റെ ഒരു പട്ടി ഷോ, ‘നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ’ ; അശ്ലീല കമന്റ് അയച്ച ആള്‍ക്കെതിരെ നടന്‍ വിവേക്

പരസ്പരം എന്ന പരമ്പരയിലെ സൂരജ് ആയി എത്തി കുടും ബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വിവേക് ഗോപൻ സോഷ്യൽ മീഡിയയിൽ അശ്‌ളീല സന്ദേശം അയച്ചയാളെ തുറന്നു കാട്ടി രംഗത്ത്. വിവേകിന്റെ ഫോട്ടോകള്‍ക്കെല്ലാം മോശം കമന്റ് പോസ്റ്റ് ചെയ്ത ജിയോ യോനസ് എന്നയാളെയാണ് ഇന്‍സ്റ്റ​ഗ്രാം സ്റ്റാറ്റസിലൂടെ താരം തുറന്നു കാണിച്ചത്.

കമന്റുകളുടെ സ്ക്രീന്‍ ഷോട്ടും അയാളുട ഇന്‍സ്റ്റ​ഗ്രാം ഐഡിയുമാണ് താരം പങ്കുവെച്ചത്. ‘നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ’, ‘നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ’ തുടങ്ങിയ മോശം കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇവന്‍ വീട്ടില്‍ അല്ല താമസം എന്ന് തോന്നുന്നു. എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക- എന്നാണ് താരം കുറിച്ചത്. ഐഡി റിപ്പോര്‍ട്ട് ചെയ്യാനും താരം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News