26.9 C
Kottayam
Thursday, May 16, 2024

360 പാസഞ്ചര്‍ ട്രെയിനുകളും 10,200 സ്റ്റോപ്പുകളും നിർത്തലാക്കാനൊരുങ്ങി ഇന്ത്യൻ റയിൽവേ

Must read

ന്യൂഡല്‍ഹി: രാത്രി സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 10,200 സ്റ്റോപ്പുകളും നിര്‍ത്തലാക്കാനൊരുങ്ങി ഇന്ത്യൻ റയിൽവേ.ഡിസംബര്‍ ആദ്യത്തോടെ പദ്ധതിയുടെ പൂര്‍ണ രൂപം പ്രഖ്യാപിച്ചേക്കും.ഇതനുസരിച്ച്‌ 360 പാസഞ്ചര്‍ ട്രെയിനുകള്‍ മെയില്‍, എക്സ്പ്രസ് ട്രെയിനുകളായി ഉയര്‍ത്തും. 120 മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ നിലവാരത്തിലേക്ക് മാറും.

കോവിഡ് പ്രതിസന്ധി പൂര്‍ണമായി ഒഴിഞ്ഞ് സാധാരണ നിലയില്‍ സര്‍വിസ് പുനരാരംഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. പുതിയ സംവിധാനം നടപ്പാകുന്നതോടെ സാധാരണക്കാരും വിദ്യാര്‍ഥികളും ഏറെ ആശ്രയിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ എണ്ണം കുത്തനെ കുറയും.എന്നാല്‍, പുതിയ മാറ്റം ട്രെയിന്‍ ഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും സമയബന്ധിതമാക്കുമെന്നുമാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്.

72 സീറ്റുള്ള സ്ലീപ്പര്‍ കോച്ചുകള്‍ 83 സീറ്റുള്ള എ.സി കോച്ചുകളാക്കിയാണ് പുനഃക്രമീകരിക്കുന്നത്. റെയില്‍വേയുടെ കപൂര്‍ത്തല ഫാക്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ലീപ്പര്‍ കോച്ചുകള്‍ എ.സി കോച്ചാക്കി രൂപമാറ്റം വരുത്തുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിയ്ക്കുന്നതിന്റെ
ഭാഗമായിട്ടാണ് സ്ലീപ്പര്‍ കോച്ചുകള്‍ ഇല്ലാതാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week