30.6 C
Kottayam
Monday, April 29, 2024

15 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു ; നാല് പേര്‍ അറസ്റ്റില്‍

Must read

ഗുവാഹത്തി: ആസമില്‍ രണ്ട് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് നാല് മയക്കുമരുന്ന് കടത്തുകാരെ പിടികൂടുകയും ഇവരില്‍ നിന്നായി 15 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മധ്യ ആസാമിലെ കാര്‍ബി ആംഗ്ലോംഗ് ജില്ലയില്‍ ആറ് പാക്കറ്റുകളിലായി 3.45 കിലോഗ്രാം ഹെറോയിന്‍ കയറ്റിയ ട്രക്ക് സബ് ഇന്‍സ്‌പെക്ടര്‍ മനുജല്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മണിപ്പൂര്‍ നിവാസികളായ രണ്ട് പേരെ എന്‍ഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു.

മറ്റൊരു സംഭവത്തില്‍ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ 88 മില്ലിഗ്രാം ഹെറോയിന്‍ വീതമുള്ള 88 കണ്ടെയ്‌നറുകള്‍ പൊലീസ് പിടിച്ചെടുത്തു. ക്ഷേത്രങ്ങളില്‍ നിന്നും മോറിഗാവ് ജില്ലയിലെ ജാഗിരോഡ് പേപ്പര്‍ മില്ലില്‍ നിന്നും മോഷ്ടിച്ച വസ്തുക്കളായിരുന്നു ഇവ. ഇന്ത്യന്‍ പീനല്‍ കോഡ്, എന്‍ഡിപിഎസ് നിയമം എന്നിവ പ്രകാരം ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ 27 ന് കാര്‍ബി ആംഗ്ലോംഗ് ജില്ലയില്‍ 25 കോടി രൂപയുടെ വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ മരുന്നുകളെല്ലാം മ്യാന്‍മറില്‍ നിന്ന് കടത്തിയതായാണ് സുരക്ഷാ സേനയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പറയുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ അതിര്‍ത്തിക്കപ്പുറത്ത് പ്രത്യേകിച്ചും മ്യാന്‍മറില്‍ നിന്ന് മയക്കുമരുന്ന്, ആയുധങ്ങള്‍, എന്നിവയുടെ കള്ളക്കടത്ത് പതിവായി നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week