മുണ്ട് മടക്കിക്കുത്തി കൃഷ്ണകുമാറിന്റെയും ദിയയുടെയും പെര്‍ഫക്ട് ഓകെ; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഇംഗ്ലീഷ് ഡയലോഗാണ് ‘പെര്‍ഫക്ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’ എന്നത്. കൊവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കോഴിക്കോടുകാരന്‍ നൈസല്‍ ആണ് ഈ ഡയലോഗുമായി എത്തിയത്.
തുടര്‍ന്ന് നൈസലിന്റെ ഈ ഡയലോഗ് സെലിബ്രിറ്റികള്‍ വരെ ഏറ്റെടുത്തിരുന്നു. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിന്‍ ഭാസ്‌ക്കര്‍ നൈസലിന്റെ വീഡിയോയ്ക്ക് ഡിജെ മിക്സിങ് ചേര്‍ത്ത് പുതിയ രൂപം നല്‍കിയിരുന്നു.
ഇപ്പോള്‍ ‘പെര്‍ഫക്ട് ഓകെ’യ്ക്ക് ചുവടുകളുമായി എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും. ദിയ തന്നെയാണ് ഈ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അച്ഛന്റെയും മകളുടേയും ചുവടുകള്‍ ഗംഭീരമാണെന്നാണ് ആരാധകര്‍ പറയുന്നത്. കൃഷ്ണകുമാറിനെ പോലെ തന്നെ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ദിയയും വീഡിയോയില്‍ എത്തിയിരിയ്ക്കുന്നത്. മുന്‍പും ഡബ്സ്മാഷുമായി ഇരുവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
https://www.instagram.com/p/CO9sGiQgMxc/?utm_source=ig_web_copy_link