യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗുരു തേജ് ബഹാദുര്‍ ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോക്ടറായ അനസ് മുജാഹിദാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ 244 ഡോക്ടര്‍മാരാണ് മരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച് അനസ് മരിക്കുകയായിരുന്നു. കോവിഡ് ബാധയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പെട്ടെന്നുള്ള രോഗമൂര്‍ച്ഛയില്‍ മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു അനസിന്റെ മരണം.
ഡോ. അനസ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ കൊല്ലം 736 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് ബാധ മൂലം ജീവഹാനി ഉണ്ടായത്. രാജ്യത്ത് മൂന്ന് ശതമാനം ഡോക്ടര്‍മാര്‍ മാത്രമാണ് പൂര്‍ണമായ വാക്സിനേഷന്‍ നേടിയിട്ടുള്ളത്. മേയ് പതിനാറിന് മാത്രം രാജ്യത്തുടനീളം മരിച്ചത് അമ്പത് ഡോക്ടര്‍മാരാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പറയുന്നു.