കൊച്ചി: സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബംപർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ് സമ്മാനം. സിനിമാ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ ജോലിക്കാരനാണ് ആൽബർട്ട് ടിഗ. കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.
വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി ചാണ്ടി പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ജേതാവായ വിവരം ഏജൻസിയിൽനിന്നും അറിഞ്ഞതെന്നും രാജിനി വ്യക്തമാക്കി. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും.
SE 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News