സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച; മദ്യത്തിന് വില കൂടാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനം വെള്ളിയാഴ്ച. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്ന് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുകയെന്നതാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. പതിവ് പോലെ മദ്യത്തിലാകും മന്ത്രിയുടെ കണ്ണ് ആദ്യം ഉടക്കുക. മദ്യത്തിന്റെ നികുതി ഘടനയില്‍ മാറ്റമുണ്ടായേക്കും. ഭൂപരിവര്‍ത്തന ഫീസിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.
എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ നിരീക്ഷിക്കും. പെന്‍ഷന്‍ പ്രായം കൂട്ടില്ല. ചെലവ് ചുരുക്കാന്‍ നിര്‍ദേശങ്ങളുണ്ടാവും. ജീവനക്കാരെ പുനര്‍വിന്യസിക്കും. ജനങ്ങളെ പിണക്കാതെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പണം കൈകാര്യം ചെയ്യും എന്നിങ്ങനെയാണ് തീരുമാനങ്ങളെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വരുമാന നഷ്ടം മറികടക്കാന്‍ 15,323 കോടി രൂപ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഈ പണം കിട്ടിയാല്‍ കേരളത്തിന് പ്രതിസന്ധി നിഷ്പ്രയാസം തരണം ചെയ്യാനാവും. പക്ഷെ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.