ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നറങ്ങും; എതിരാളികള്‍ ചെന്നൈയിന്‍ എഫ്.സി

ചെന്നൈ: ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്.സിയെ നേരിടും. വൈകിട്ട് 7.30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത രണ്ട് ടീമുകള്‍ ആണ് ഇന്ന് നേര്‍ക്കുനേര്‍ എത്തുന്നത്. സീസണില്‍ രണ്ട് ടീമുകള്‍ക്കും ഇതുവരെ ഒരു ജയം മാത്രമാണ് നേടാനായത്. കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും കേരളത്തിന് സമനിലയാണ്. നിലവില്‍ ബ്ലാസ്റ്റേഴ്സിന് ഏഴ് പോയിന്റും, ചെന്നൈക്ക് ആറ് പോയിന്റും ആണ് ഉള്ളത്.

രണ്ട് ടീമുകളും അവസാന മൂന്ന് മല്‍സരത്തില്‍ തോറ്റിട്ടില്ല. രണ്ട് തവണ ചാമ്ബ്യന്മാരായ ചെന്നൈയ്ക്ക് ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. പുതിയ പരിശീലകന്‍ എത്തിയിട്ടും അവര്‍ക്ക് വിജയത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല.