31.1 C
Kottayam
Thursday, May 2, 2024

കവളപ്പാറ ഉരുള്‍പൊട്ടല്‍; പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു

Must read

മലപ്പുറം: ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാലക്കാടു നിന്നും എത്തിയ എന്‍.ഡി.ആര്‍.എഫ് സംഘം പ്രദേശത്ത് ക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതെങ്കിലും ഇന്ന് ഉച്ചയോടെയാണ് വിവരം പുറംലോകമറിഞ്ഞത്. അന്‍പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെ മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായി. ഈ വീടുകളിലുണ്ടായിരുന്നവരെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ തുടരുന്നതിനാല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week