29.5 C
Kottayam
Sunday, May 12, 2024

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു

Must read

പാലക്കാട്: അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍. കുറവന്‍പാടി ഉണ്ണിമലയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു. റോഡ് തകര്‍ന്നതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

മണ്ണാര്‍കാട് വഴിയുള്ള ചുരം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മരം വീണതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപെട്ടിരിക്കുകയാണ്. കേന്ദ്രസേനയ്ക്കുള്‍പ്പെടെ കുറവന്‍പാടിയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ആളുകള്‍ സുരക്ഷിതരാണെന്നാണ് സൂചന. ചിലര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week