CrimeNationalNews

പ്രണയത്തിൽ നിന്ന് പിൻമാറി,കാമുകൻ്റെ ഭാര്യയും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തി യുവതി

ശ്രീരംഗപട്ടണം (മൈസൂരു): കര്‍ണാടക കര്‍ണാടക ശ്രീരംഗപട്ടണം കൃഷ്ണരാജ സാഗറില്‍ കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവുമായുള്ള പ്രണയ ബന്ധം തകര്‍ന്നതിലുള്ള പ്രതികാരമായാണ് യുവതി കുടുംബത്തിലെ അഞ്ചുപേരെയും വെട്ടിക്കൊലപ്പെടുത്തിയത്. കെആര്‍എസ് ബസാര്‍ ലൈനില്‍ താമസിക്കുന്ന ലക്ഷ്മി(32), മക്കളായ രാജ് (12), കോമള്‍ (7), കുനാല്‍ (4) ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ ഗോവിന്ദ് (8) എന്നിവരാണ് ശനിയാഴ്ച രാത്രി വെട്ടേറ്റ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊലചെയ്ത ലക്ഷ്മി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്ന് ഗംഗാറാം പിന്‍മാറി. തന്നെ ശല്യപ്പെടുത്തരുതെന്ന് ഗംഗാറാം യുവതിയോട് പറഞ്ഞതോടെ പകയായി. തുടര്‍ന്നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടത്. വീടുകളില്‍ കയറിയിറങ്ങി തുണിത്തരങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ഗംഗാറാമിന്.

ശനിയാഴ്ച ഗംഗാറാം കച്ചവടത്തിനായി മൈസൂരുവില്‍ പോയ സമയത്തായിരുന്നു കൊലപാതകം. ഗംഗാറാമിന്റെ വീട്ടില്‍ കത്തിയുമായെത്തിയ ലക്ഷ്മി കത്തി കുളിമുറിയില്‍ ഒളിപ്പിച്ചു സാധാരണ നിലയില്‍ പെരുമാറി. കുട്ടികളോടൊപ്പം കളിച്ചു. രാത്രി എല്ലാവരുടെയും കൂടെ ഭക്ഷണം കഴിച്ചു. രാത്രി ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി വെട്ടുകത്തിയുമായി വന്ന് ലക്ഷ്മിയെ തുടരെ വെട്ടി. നിലവിളിച്ച ലക്ഷ്മിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശബ്ദം കേട്ട് ഉണര്‍ന്ന ഗോവിന്ദിനെയും മാരമായി വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ 3 കുട്ടികള്‍ കൂടി ഉണര്‍ന്നതോടെ അവരേയും വെട്ടിവീഴ്ത്തി. കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ 4 വരെ മൃതദേഹങ്ങള്‍ക്കൊപ്പം ഇരുന്ന്. നേരം വെളുതത്തതോടെ ലക്ഷ്മി പിന്നീട് കുളിച്ച് ചോരപുരണ്ട വസ്ത്രങ്ങള്‍ ബാഗിലാക്കി കെആര്‍എസ് അരളിമര ബസ് സ്റ്റാന്‍ഡിലെത്തി. ബസില്‍ മേട്ടഗള്ളിയിലേക്ക് പോയ ഇവര്‍ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലില്‍ ഉപേക്ഷിച്ചു.

തിരിച്ച് ഒന്നുമറിയാത്തതു പേലെ നാട്ടിലെത്തി. കൊലപാതകം നടന്ന വീട്ടിലെത്തിയ ലക്ഷ്മി മറ്റു ബന്ധുക്കള്‍ക്കൊപ്പം മരണത്തില്‍ വാവിട്ടുകരയുകയും ചെയ്തു. അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker