നിറവയറില്‍ യോഗ ചെയ്ത് കരീന! ചിത്രങ്ങള്‍ വൈറല്‍
നിറവയറുമായി യോഗ ചെയ്യുന്ന ബോളിവുഡ് താരം കരീന കപൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നിറവയറുമായി യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പ്യൂമ ബ്രാന്‍ഡിന്റെ ഫോട്ടോ ഷൂട്ടിനു വേണ്ടിയായിരുന്നു ചിത്രങ്ങള്‍. നിറവയര്‍ വ്യക്തമായി കാണിച്ചാണ് കരീന ഫോട്ടോയ്ക്കായി പോസ് ചെയ്തതിരിക്കുന്നത് . ”അല്പം യോഗ, അല്പം ശാന്തത” എന്ന തലക്കെട്ടോടെയാണ് കരീന ചിത്രങ്ങള്‍ പങ്കുവെച്ചത്.
ബോളിവുഡ് താരങ്ങള്‍ എന്നും അവരുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നവരാണ്. ആദ്യ പ്രസവത്തിനുശേഷവും കരീന തന്റെ ഫിറ്റ്നസ് സൂക്ഷിച്ചിരുന്നു. ഇനിയും അത് നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഗര്‍ഭകാലത്തിന്റെ ക്ഷീണമൊന്നും കരീനയുടെ മുഖത്ത് കാണാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിനു മുമ്പും താരം ഗര്‍ഭാവസ്ഥയില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്തിരുന്നു. താര കുടുംബത്തെ പോലെ കരീനയുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും. തൈമൂറാണ്, സെയ്ഫ് അലിഖാന്‍ കരീന ദമ്പതികളുടെ ആദ്യ പുത്രന്‍.
https://www.instagram.com/p/CKdUb1XFagp/?utm_source=ig_web_copy_link