NationalNews

സിപിഐയുമായി ഉടക്കി കനയ്യ കുമാര്‍; ഇന്ത്യന്‍ ചെഗുവേര ജെഡിയു‍വിലേയ്‌ക്കോ?

പട്‌ന: ഇന്ത്യന്‍ ചെഗുവേര എന്ന് അറിയപ്പെടുന്ന കനയ്യകുമാര്‍ ജെഡിയുവിലേയ്ക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കനയ്യ കുമാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി വിട്ട് കനയ്യകുമാര്‍ ജെഡിയുവില്‍ ചേരുമെന്ന ചര്‍ച്ചകള്‍ സജീവമായത്.

എന്നാൽ കമ്മ്യൂണിസം ഉപേക്ഷിച്ച്‌ അച്ചടക്കത്തോട പെരുമാറാന്‍ തയ്യാറാണെങ്കില്‍ കനയ്യയെ പാര്‍ട്ടിയില്‍ എടുക്കാന്‍ തയ്യാറാണെന്ന് ജെഡിയു വക്താവ് അജയ് അലോക് പ്രതികരിച്ചിരുന്നു. മറ്റുപാര്‍ട്ടിയില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്ത് ജെഡിയുവില്‍ ചേര്‍ക്കാന്‍ നിയോഗിക്കപ്പെട്ട നേതാവാണ് അശോക് ചൗധരി. ഇദേഹവുമായാണ് കനയ്യ ചര്‍ച്ചനടത്തിയത്.

കഴിഞ്ഞ പൊതു തെരെഞ്ഞടുപ്പില്‍ ബഗുസരായ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും കനയ്യകുമാര്‍ ജനവിധി തേടിയെങ്കിലും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനോട് 4 ലക്ഷത്തിലധികം വോട്ടുകള്‍ ദയനീയമായി പരാജയപ്പെട്ടു. ബിഹാര്‍ തെരെഞ്ഞെടുപ്പില്‍ ആറ് ഇടതുപാര്‍ട്ടികള്‍ ചേര്‍ന്ന് ഇടത് സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും കനയ്യയ്ക്ക് സിപിഐ സീറ്റ് നല്‍കിയില്ല. നിലവില്‍ സിപിഐ കേന്ദ്ര നിര്‍വാഹക കൗണ്‍സില്‍ അംഗമാണ് കനയ്യ. കനയ്യയുടെ അനുയായികള്‍ സിപിഐ ബിഹാര്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും അദേഹത്തിന് താക്കീത് ലഭിച്ചു. ഇതോടെയാണ് പാര്‍ട്ടിയുമായി കനയ്യയ്ക്ക് അകല്‍ച്ചയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker