Entertainment
കേരളത്തനിമയില്‍ സദ്യയുണ്ട് സണ്ണി ലിയോണും കുടുംബവും; ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡ് നടി സണ്ണി ലിയോണും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. കേരളത്തനിമയില്‍ സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും കുട്ടികളും സദ്യ കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.
പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭര്‍ത്താവ് ഡാനിയേലും രണ്ട് ആണ്‍മക്കളും ജുബ്ബയും മുണ്ടുമാണ്. മകള്‍ നിഷ പട്ടുപാവാട അണിഞ്ഞിരിക്കുന്നു. തൂശനിലയിട്ട് സദ്യ കഴിക്കുന്ന ചിത്രങ്ങളുമുണ്ട്. ആദ്യത്തെ അനുഭവമായതിനാല്‍ തന്നെ ഏറെ ആസ്വദിച്ചാണ് ഇവര്‍ സദ്യ കഴിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News