കണ്ണൂരില്‍ അമ്മയും കുഞ്ഞും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ കാനാട് അമ്മയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകള്‍ അന്‍വിക (4) എന്നിവരാണ് മരിച്ചത്.

മുറിയ്ക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാര്‍ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. ജിജിനയുടെ ഭര്‍ത്താവ് വിദേശത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News