ഈ വണ്ടി ചേട്ടന്മാരേക്കാള്‍ സൂപ്പറാ.. കള്ളവെടി വെക്കാന്‍ പോയ സുഹൃത്തുക്കള്‍ക്ക് സംഭവിച്ചത്; ഹ്രസ്വചിത്രം വൈറലാകുന്നു
കോട്ടയം: സദാചാരത്തിനെതിരെ നിശബ്ദമായി ആഞ്ഞടിക്കുന്ന ‘കള്ളവണ്ടി’ എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സമൂഹത്തില്‍ ഇന്നു നടക്കുന്ന സദാചാര ബോധത്തെയും യുവാക്കളിലെ മദ്യപാന ശീലത്തെയും കുറിച്ചാണ് കള്ളവണ്ടി എന്ന ഹ്രസ്വ ചിത്രം സംവധിക്കുന്നത്. സുഹൃത്തുക്കളായ നാലു യുവാക്കള്‍ ചേര്‍ന്ന് ഒരു യുവതിയെ അവളുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കൊണ്ടു വരുന്നതും പിന്നീട് സംഭവിക്കുന്ന സംഭവ വികാസങ്ങളുമാണ് ഹ്രസ്വ ചിത്രത്തിന്റെ ആധാരം.
ജിജോ മോഹന്‍ കഥ,തിരക്കഥ,സംവിധാനം എന്നിവ നിര്‍വ്വഹിച്ച ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് സുറുമി ഷറഫ്, വില്‍സണ്‍ കെ അഗസ്റ്റിന്‍, പി.ജെ സന്ദീപ്, ടി.വി പുരം ഗോവിന്ദ്, ആദര്‍ശ് കുര്യാക്കോസ് എന്നിവരാണ്. ശബ്ദം നല്‍കിയിരിക്കുന്നത് ഷിലു എബ്രഹാം, ആതിര കൊട്ടാരത്തില്‍ എന്നിവരാണ്. സഹസംവിധാനം വിഷ്ണു തമ്പി, മിഥുന്‍ എം.കെ, റിഷാദ്, പോള്‍ ജോണ്‍, അല്‍ത്താഫ്. വിവേക് രാജനാണ് ചായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.