മാമനോടൊന്നും തോന്നല്ലേ മക്കളേ; കരിക്കിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് കരിക്ക്. മാസങ്ങള്‍ നീളുന്ന ഇടവേളക്ക് ശഷമാണ് ഇവരുടെ വീഡിയോ വരുന്നതെങ്കിലും അതിനായി പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കാറുണ്ട്. അങ്ങനെ ഒരു കാത്തിപ്പിനൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ 24 ന് വന്ന വീഡിയോ ആണ് കലക്കാച്ചി. ഒരു കാറുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത ഇടങ്ങളിലെ വ്യക്തികള്‍ നേരിടുന്ന പ്രശ്നങ്ങളും അത് പിന്നെ എങ്ങനെ പരിഹരിക്കപ്പെടും എന്നതുമായിരുന്നു കലക്കാച്ചിയുടെ ഇതിവൃത്തം.
രണ്ട് ഭാഗങ്ങളായിട്ടായിരുന്നു കലക്കാച്ചി പുറത്ത് വന്നത്. ഈ എപ്പിസോഡ് വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഒരു ചെറിയ സിനിമ കണ്ടിറങ്ങിയ ഫീലാണ് ഉണ്ടായത് എന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. എന്നാല്‍ കലക്കാച്ചിക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍. 90 കളില്‍ പുറത്തിറങ്ങിയ സിനിമകളോട് കരിക്കിന്റെ പുതിയ എപ്പിസോഡിന് സാദൃശ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
‘കലക്കാച്ചി’യിലെ പെര്‍ഫോമേഴ്സ് എല്ലാം കൊള്ളാമെന്നും അനു കെ അനിയന്റെ പ്രത്യേകം എടുത്തു പറയുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. ‘അവരുടെ സെന്‍സിബിലിറ്റി 1990 കളില്‍ ഫ്രീസായിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പലിശക്കാരന്‍ വില്ലനും നന്മനിറഞ്ഞ ഓട്ടോക്കാരന്‍ സുധി അല്ല സിബി യും ടൂട്ടി എന്ന പൊട്ടന്‍ ഗൂണ്ടാ സൈഡ് കിക്കും എല്ലാം കൂടി വണ്ടി 90 വിട്ട് ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല’ രാജീവ് പറയുന്നു.
‘പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീല്‍. കരിക്ക് ടീം മൊത്തം 90 കളില്‍ ജനിച്ചവരാണെന്നോര്‍ക്കുമ്പോഴാ സീന്‍ കൂടുതല്‍ ഡാര്‍ക്കാവുന്നത്. അവരുടെ തന്നെ പേച്ച് കടമെടുത്താല്‍ ‘മാമനോടൊന്നും തോന്നല്ലേ മക്കളേ’ രാജീവ് കുറിച്ചു.
കൃഷ്ണചന്ദ്രന്‍, ശബരീഷ് സജ്ജിന്‍, ആനന്ദ് മാത്യൂസ്, രാഹുല്‍ രാജഗോപാല്‍, വിന്‍സി സോണി അലോഷ്യസ്, ജീവന്‍ സ്റ്റീഫന്‍, മിതുന്‍ എം. ദാസ്, കിരണ്‍ വിയ്യത്ത്, ബിനോയ് ജോണ്‍, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ സി, സിറാജുദ്ധീന്‍ എ, നന്ദിനി ഗോപാലകൃഷ്ണന്‍, അര്‍ജുന്‍ രത്തന്‍, അനു കെ. അനിയന്‍, വിഷ്ണു വി, അമല്‍ അമ്പിളി, വിവേക് വി. ബാബു, അരൂപ് ശിവദാസ്, ഹരികൃഷ്ണ തുടങ്ങി കരിക്കിലെ പ്രധാന താരങ്ങളും സിനിമാ താരങ്ങളും പുതിയ വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കരിക്കിന്റെ ‘കലക്കാച്ചി’യിലെ പെര്‍ഫോമേഴ്സ് എല്ലാം കൊള്ളാം, ഓവറോള്‍ പ്രൊഡക്ഷനും. അനു കെ അനിയന്‍ ഇന്‍ പര്‍ട്ടിക്കുലര്‍.പക്ഷെ അവരുടെ സെന്‍സിബിലിറ്റി 1990 കളില്‍ ഫ്രീസായിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പലിശക്കാരന്‍ വില്ലനും നന്മനിറഞ്ഞ ഓട്ടോക്കാരന്‍ സുധി അല്ല സിബി യും ടൂട്ടി എന്ന പൊട്ടന്‍ ഗൂണ്ടാ സൈഡ് കിക്കും എല്ലാം കൂടി വണ്ടി 90 വിട്ട് ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല.
പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീല്‍. കരിക്ക് ടീം മൊത്തം 90 കളില്‍ ജനിച്ചവരാണെന്നോര്‍ക്കുമ്പോഴാ സീന്‍ കൂടുതല്‍ ഡാര്‍ക്കാവുന്നത്. അവരുടെ തന്നെ പേച്ച് കടമെടുത്താല്‍ ‘മാമനോടൊന്നും തോന്നല്ലേ മക്കളേ ‘ !