KeralaNews

കൈയക്ഷരം കണ്ടപ്പോൾ ആളെ മനസ്സിലായി; പേര് പറയുന്നില്ല,പ്രധാനമന്ത്രിയ്ക്ക് വധഭീഷണി മുഴക്കിയ കത്തെഴുതിയത് താനല്ലെന്ന് ജോസഫ് ജോണ്‍

കൊച്ചി: പ്രധാനമന്ത്രിയെ ചാവേർ ആക്രമണത്തിൽ വധിക്കുമെന്ന ഭീഷണി കത്ത് താൻ എഴുതിയതല്ലെന്ന് ജോസഫ് ജോൺ. മോദിയുടെ കേരള സന്ദർശനത്തിനിടെ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഭീഷണിപ്പെടുത്തിയ ആളുടെ പേരും നമ്പറും അടക്കമാണ് കത്ത്. ഇതിൽ പരാമർശിച്ച ജോസഫ് ജോണാണ് താൻ അല്ല ആ കത്ത് എഴുതിയതെന്ന് പറയുന്നത്.

പൊലീസുകാർ അന്വേഷിച്ചു വന്നിരുന്നു. തന്നെ കുരുക്കാനുള്ള ശ്രമമാണ് ആ കത്തെന്നും ജോസഫ് ജോൺ വിശദീകരിക്കുന്നു. കത്തിലെ കൈയക്ഷരം കണ്ടിട്ട് ആളിനെ അറിയാമെന്ന സൂചനയും ഇയാൾ പങ്കുവയ്ക്കുന്നു.

കത്തെഴുതിയത് ആരെന്ന് ജോസഫ് ജോണിന്റെ കുടുംബവും പറയുന്നു. എന്നാൽ പേര് പുറത്തു പറയുന്നില്ല. പൊലീസ് കണ്ടത്തേട്ടേ-ഇതാണ് പ്രതികരണം. ഇഷ്ടം പോലെ ശത്രുക്കൾ നമുക്കുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് വ്യക്തിയെ കണ്ടെത്തണം. തങ്ങളുടെ വീടിന് അടുത്തുള്ള വ്യക്തിയാണ് കത്തെഴുതിയത്.

കുറച്ചു ദിവസം മുമ്പ് അച്ഛനുമായി ഇയാൾ പ്രശ്‌നമുണ്ടാക്കി. കാണിച്ചു തരാമെന്ന് വെല്ലുവിളിച്ചു. ഇതിൽ കൂടുതൽ ഒന്നും കുടുംബം വെളിപ്പെടുത്തുന്നില്ല. ബന്ധുവല്ല കത്തെഴുതിയ ആളെന്നും ജോസഫ് ജോണിന്റെ മക്കൾ പറയുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് അച്ഛനെന്നും അവർ വിശദീകരിച്ചു.

ഒരു കോളേജിൽ ക്ലർ്ക്കായിരുന്നു ജോസഫ് ജോൺ. എഴുപത് വയസ്സിന് മുകളിൽ പ്രായമുണ്ട്. വിരമിച്ച ശേഷം വീട്ടിൽ ഭാര്യയുമായി വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ഇദ്ദേഹം ആണ് കത്തെഴുതിയിട്ടില്ലെന്ന് അന്വേഷണ ഏജൻസികളും കണ്ടെത്തി. താൻ നിരപരാധിത്വം അറിയിച്ചിട്ടുണ്ടെന്നും സംശയമുള്ള ആളുടെ കൈയക്ഷവുമായി ഇതിന് സാമ്യമുണ്ടെന്നും ജോസഫ് ജോൺ പറയുന്നു. എന്നാൽ പൊലീസ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചോ എന്ന് വ്യക്തമല്ല.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. തിങ്കളാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്‌പ്രസിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ടും നിർദ്ദേശങ്ങൾ നൽകിയും ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിലെ മേൽവിലാസത്തിൽ ഒരാഴ്ച മുൻപാണ് കത്തു ലഭിച്ചതെന്നാണ് വിവരം.

ഉടൻതന്നെ ഈ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിനായി എത്തുന്ന സാഹചര്യത്തിൽ അതീവ ഗൗവരത്തോടെയാണ് പൊലീസ് കത്തിനെ കാണുന്നത്. ഇതിന്റെ തുടർച്ചയായാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റലജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

ഒരു പേജുള്ള കത്തിൽ മോദിയുടെ നേരെ ചാവേർ ആക്രമണം ഉണ്ടാകുമെന്നാണ് ഭീഷണി. കൈകൊണ്ട് എഴുതിയ കത്തായിരുന്നു അത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികൾ ചൂണ്ടിക്കാട്ടുന്ന ഐബി റിപ്പോർട്ടിലും കത്തിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

പിഎഫ്ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐബി റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമെ സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐബി ഗൗരവകരമായി നോക്കിക്കാണുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker