CrimeKeralaNews

വിശുദ്ധവാരത്തിന് താല്‍ക്കാലിക ചുമതലയില്‍ പള്ളിയിലെത്തി,ഭക്ഷണം നല്‍കാനെത്തിയ പോണ്‍കുട്ടിയോട് അശ്ലീലസംഭാഷണം,പരാതിയില്‍ ഉറച്ച് നിന്ന് കുട്ടിയുടെ കുടുംബം;77 കാരനായ വൈദികന്‍ കുടുങ്ങിയതിങ്ങനെ

കൊച്ചി: പോക്സോ കേസിൽ വൈദികൻ അറസ്റ്റിലാകുന്നത് പീഡന പരാതിക്കാരുടെ ഉറച്ച നിലപാടിൽ. ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാൻ (77) ആണ് പിടിയിലായത്. 16 വയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഏപ്രിൽ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. റമ്പാനച്ചനെതിരെ കടുത്ത നിലപാട് പെൺകുട്ടിയുടെ കുടുംബം എടുത്തു. ഇതോടെ പൊലീസിന് കേസെടുക്കേണ്ട സാഹചര്യവും ഉണ്ടായി.

വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകൽ മാർ ഗ്രിഗോറിയസ് പള്ളിയിൽ താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂൻ
റമ്പാൻ. 15-കാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്. ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് വൈദികൻ. ആരോപണം ഉയർന്നതിന് പിന്നാലെ ഇയാളെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് തന്നെ വൈദികനെ സഭ മാറ്റി നിർത്തിയിരുന്നു.

വിശുദ്ധവാരവുമായി ബന്ധപ്പെട്ടാണ് ഇയാൾ പള്ളിയിൽ ജോലിക്കായെത്തിയത്. ഭക്ഷണം നൽകാനെത്തിയപ്പോൾ ലൈംഗിക 16 കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായാണ് പരാതി.

പെൺകുട്ടി ഭക്ഷണവുമായി എത്തി ആഹാരം കഴിക്കാൻ വൈകി ക്ഷണിച്ചപ്പോൾ ഭക്ഷണം മാത്രമേയുള്ളോ എന്ന് വൈദികൻ ചോദിച്ചതായാണ് സൂചനകൾ. ഭക്ഷണം കഴിക്കുന്ന വേളയിൽ വെെദികനെ തൃപ്തിപ്പെടുത്തുന്നത് ദെെവത്തെ തൃപ്തിപ്പെടുത്തുന്നതിന് തുല്യാണെന്നുള്ള പരാമർശങ്ങളും അച്ചൻ നടത്തിയിരുന്നു. ഇക്കാര്യങ്ങൾ പെൺകുട്ടി വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രശ്നത്തിൽ വീട്ടുകാർ ഇടപെട്ടു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു വൈദികനെ അറസ്റ്റ് ചെയ്തത്. 

ഊന്നുകൽ കവളങ്ങാട് ഓപ്പറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ താൽകാലിക ചുമതലയിൽ എത്തിയ റമ്പാച്ചനാണ് അകത്തായത്. മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ അച്ചനാണ് പ്രതി.

77 വയസ് പ്രായം തോന്നിക്കുന്ന വൈദികന് വിശ്വാസിയുടെ വീട്ടിൽ നിന്നാണ് ഭക്ഷണം എത്തിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ 3-ന് ഭക്ഷണം നൽകാൻ മുറിയിൽ എത്തിയപ്പോൾ തന്നോട് വൈദികൻ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് പെൺകുട്ടി പരാതി സമർപ്പിച്ചിരുന്നു. ഈ പരാതി കമ്മറ്റി പൊലീസിന് കൈമാറുകയായിരുന്നു.

കണ്ടനാട് ഭദ്രാസനത്തിൽ നിന്ന് നിയമിച്ചത്. ഏപ്രിൽ ഒന്നു മുതൽ പത്തുവരെയായിരുന്നു പള്ളിയിൽ ഡ്യൂട്ടി. അച്ചനെതിരായ ആരോപണത്തിൽ സഭ ഔദ്യോഗിക പ്രതികരണവും അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 19ന് തന്നെ സഭ ഇയാളെ പുറത്താക്കുകയും ചെയ്തു. സന്മാർഗ്ഗ വിരുദ്ധമായ ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വിവരം ലഭിച്ചെന്നും. ആരോപണം ഗുരതരമാണെന്നും കുറിപ്പിൽ പറയുന്നു.

പ്രിയൻ എന്നാണ് അച്ചനെ കത്തിൽ അഭിസംബോധന ചെയ്യുന്നത്. തെറ്റ് ചെയ്ത പ്രിയനെ പൂർണ്ണമായും എല്ലാ വൈദിക ചുമതലയിൽ നിന്നും ഒഴിവാക്കിയെന്നും വിശദീകരിക്കുന്നു. പ്രിയൻ പ്രാർത്ഥനയിൽ കൂടുതൽ ശക്തി പ്രാപിക്കുന്നതിന് ദൈവത്തോട് അപേക്ഷിക്കുന്നുവെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ വിശദീകരിക്കുന്നുണ്ട്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker