CricketKeralaNewsSports

ടീമിൽ എടുക്കാത്തതിൽ ഒരു നിരാശയും ഇല്ല, എന്നെക്കാൾ മിടുക്കനാണ് സഞ്ജു സാംസൺ ; അദ്ദേഹം ധാരാളം റൺസ് നേടും ; സഞ്ജുവിനെ അഭിനന്ദിച്ച് ജിതേഷ് ശർമ്മ

മുംബൈ:ഐ‌പി‌എല്ലിന്റെ മറ്റൊരു സീസൺ അടുത്തിടെ സമാപിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ സീസണുകളിൽ ഒന്നാണ് സമാപിച്ചത് എന്നത് നിസംശയം പറയാം. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ജേതാക്കൾ ആയപ്പോൾ യുവതാരങ്ങളുടെ വളർച്ചയാണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ സീസണിൽ കിട്ടിയ സമ്മാനം.

ഒരുപാട് യുവതാരങ്ങൾ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സിംഹാസനത്തിലേക്ക് മത്സരിക്കുന്നത്. അവരിൽ ചിലർക്ക് കരീബിയൻ പര്യാടനത്തിനുള്ള ടീമിൽ ഇടം കിട്ടി. ജയ്‌സ്വാൾ, തിലക് വർമ്മ തുടങ്ങിയ താരങ്ങൾക്ക് ഇങ്ങനെ അവസരം കിട്ടിയതാണ്. എന്നാൽ അവസരം കിട്ടാത്തവരിൽ പ്രമുഖനാണ് ജിതേഷ് ശർമ്മ.

ഈ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രകടനങ്ങൾക്ക് ശേഷം താരത്തിന് അർഹമായ രീതിയിൽ അവസരങ്ങൾ കിട്ടുമെന്നാണ് കരുതിയത്. എന്നാൽ കരീബിയൻ പര്യാടനത്തിൽ താരത്തിന് ഇടം കിട്ടിയില്ല. ഇഷാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങളെയാണ് ഇന്ത്യ അവരുടെ പ്രധാന വിക്കറ്റ് കീപ്പറാക്കി ഇറക്കിയിരിക്കുന്നത്.

ഇതിൽ സഞ്ജുവിന് കടുത്ത മത്സരം നല്കാൻ സാധ്യതയുള്ള താരമാണ് ജിതേഷ്. ഈ പര്യടനത്തിൽ സഞ്ജു തിളങ്ങി ഇല്ലെങ്കിൽ ജിതേഷ് ആ സഥാനത്തേക്ക് എത്തിയേക്കാം. നേരത്തെ തന്നെ സഞ്ജുവിന് പകരക്കാരനായി ജിതേഷ് ഇന്ത്യൻ ടീമിൽ ശ്രീലങ്കൻ പര്യടനത്തിൽ കളിച്ചിട്ടുണ്ട്. അന്ന് താരത്തിന് അവസരം കിട്ടിയില്ല.

തന്നെ തഴയുന്നതുമായി ബന്ധപ്പെട്ട അഭിപ്രായം ജിതേഷ് പറഞ്ഞത് ഇങ്ങനെ- തീരുമാനത്തിൽ ഞാൻ നിരാശനല്ല. എനിക്കായി മറ്റെന്തെങ്കിലും പദ്ധതികളുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. സെലക്ടർമാർക്ക് ഇതൊരു കടുത്ത തീരുമാനമായിരിക്കുമെന്ന് ഞാൻ പൂർണ്ണമായും മനസ്സിലാക്കുന്നു. സഞ്ജു സാംസൺ ഐപിഎല്ലിൽ വളരെ മികച്ച സീസണായിരുന്നുവെന്നും ഈ ഫോർമാറ്റിൽ വളരെക്കാലമായി ഉണ്ടായിരുന്നുവെന്നും ഞാൻ കരുതുന്നു.

ഞാൻ ഇത് പൂർണ്ണമായും മനസ്സിലാക്കുന്നു. ഞാൻ നിരാശനല്ല, പക്ഷേ നിങ്ങൾ പ്രകടനം നടത്തുമ്പോൾ കുറച്ച് പ്രതീക്ഷകളുണ്ട്. എല്ലാത്തിനുമുപരി, ഞങ്ങൾ മനുഷ്യരാണ്, നിങ്ങൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് ഞങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്നു, പക്ഷേ കുഴപ്പമില്ല, നല്ല കാരണത്താലാണ് അവർ തീരുമാനം എടുത്തതെന്ന് ഞാൻ മനസ്സിലാക്കുന്നു. വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്ന എല്ലാവർക്കും ആശംസകൾ നേരാൻ ഞാൻ ആഗ്രഹിക്കുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker