25.2 C
Kottayam
Friday, May 17, 2024

ജാസി ഗിഫ്റ്റ് ഇനി ഡോ. ജാസി ഗിഫ്റ്റ്

Must read

കണ്ണൂര്‍: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ഇനി മുതല്‍ വെറും ജാസി ഗിഫ്റ്റല്ല, ഡോക്ടര്‍ ജാസി ഗിഫ്റ്റാണ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ജാസി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ഗവേഷകമാര്‍ഗദര്‍ശി. അഞ്ച് വര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

2003ല്‍ പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാ രംഗത്ത് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. എന്നിട്ടും, അശ്വാരൂഢന്‍, ബല്‍റാം വേഴ്സസ് താരാദാസ്, പോക്കിരി രാജ, ചൈന ടൗണ്‍, സഞ്ജു വെഡ്സ് ഗീത, വിലയാട്ട് എന്നിങ്ങനെ മലയാളം, തമിഴ്, കന്നട തുടങ്ങീ വ്യത്യസ്ത ഭാഷകളിലായി ഒട്ടനവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week