‘ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍’; ഗൗണില്‍ കയറിക്കൂടാനുള്ള പങ്കപ്പാട് തുറന്നുകാട്ടി ജാന്‍വി കപൂര്‍
ആരാധകരെ ഒന്നടങ്കം ചിരിപ്പിച്ച് ബോളിവുഡ് നടി ജാന്‍വി കപൂര്‍ പങ്കുവച്ച പുതിയ ചിത്രം. ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു രസകരമായ ‘ബിഫോര്‍ ആന്‍ഡ് ആഫ്റ്റര്‍’ ചിത്രമാണ് വൈറലായിരിക്കുന്നത്.
ആദ്യ ചിത്രത്തില്‍ റെഡ് ഗൗണില്‍ ആണ് താരത്തെ കാണാനാകുക. എന്നാല്‍ ‘അഫ്റ്റര്‍’ എന്ന് വിശേഷിപ്പിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഒരു സില്‍വര്‍ ബോഡികോണ്‍ ഗൗണിലേക്ക് അതിസാഹസികമായി കയറാന്‍ ശ്രമിക്കുന്ന താരത്തെ കാണാം.
റെഡ് ഗൗണില്‍ ഹെയര്‍ സ്റ്റൈലിങ് ചെയ്യുന്നതിനിടയില്‍ ജാന്‍വി ഭക്ഷണം കഴിക്കുന്നത് കാണാം. റിയല്‍ ലൈഫും റീല്‍ ലൈഫും എന്നാണ് ഇതിന് ആരാധകര്‍ കുറിച്ചിരിക്കുന്ന കമന്റ്. മൂന്ന് സ്‌റ്റൈലിസ്റ്റുമാരുടെ സഹായമുണ്ടായിട്ടും ഗൗണ്‍ ഇടാന്‍ നടത്തുന്ന പങ്കപാട് രണ്ടാമത്തെ ചിത്രത്തില്‍ പ്രകടമാണ്.
എന്തുതന്നെയായാലും ആരാധകര്‍ നടിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതോര്‍ക്കുമ്പോള്‍ ചിരി നിര്‍ത്താനാകുന്നില്ലെന്നുമാണ് കമന്റ് ബോക്സിലെ വാക്കുകള്‍.