കത്വ, ഉന്നാവ് ഫണ്ടില്‍ ഒരു കോടിയുടെ തട്ടിപ്പ്; പി.കെ ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ദേശീയ സമിതി അംഗം

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ദേശീയ നേതാവ് രംഗത്ത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ തിരിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം യൂസഫ് പടനിലത്തിന്‍െര്‍ വെളിപ്പെടുത്തല്‍.

സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ വിനിയോഗിച്ചതായാണ് ആരോപണം. ഇരകള്‍ക്ക് പിരിച്ചെടുത്ത തുകയില്‍ ഒരു രൂപ പോലും കൈമാറിയില്ലെന്നും യൂസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയത് കത്വ-ഉന്നാവോ വിഷയങ്ങളില്‍ കുടുംബങ്ങളെ നിയമപരമായും അല്ലാതെയും സഹായിക്കാനെന്ന പേരിലാണ്. എന്നാല്‍ പികെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവ് ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു.

കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് 2018ല്‍ പിരിച്ച ഫണ്ടില്‍ നിന്നും ഒരു രൂപ പോലും കൈ മാറിയിട്ടില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് യൂത്ത് ലീഗിനെതിരെ ദേശീയ സമിതി അംഗം ഉയര്‍ത്തിയത്. സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങളെ പാര്‍ട്ടിക്കുള്ളില്‍ അവഹേളിക്കുവാന്‍ ശ്രമിച്ചതായും യൂസഫ് പടനിലം പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചത് ഈ അഴിമതി ചോദ്യം ചെയ്താണ്. യൂത്ത് ലീഗില്‍ നിരവധി തവണ മുസ്ലീം ലീഗിന്റെ ദേശീയ നേതാക്കളെ ഉള്‍പ്പെടെ വിഷയം അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോപണ വിധേയരായ നേതാക്കളെ ലീഗ് നേതൃത്വം സംരക്ഷിക്കുകയാണെന്നും സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും ബാങ്ക് വിവരം പുറത്ത് വിടാന്‍ യൂത്ത് ലീഗ് തയ്യാറാകണമെന്നും യൂസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News