Entertainment
ഗേള്‍സ് എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ…; ഉപദേശവുമായി അമേയ
നടി മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്സീരിന്റെ ഭാസ്‌കരന്‍പിള്ള ടെക്നോളജീസ് എന്ന എപ്പിസോഡില്‍ എത്തിയതോടെയാണ് അമേയയുടെ ആരാധകവൃന്ദവും വര്‍ധിച്ചത്. സോഷ്യല്‍ മീഡിയയിലും അമേയ സജീവമാണ്. തന്റെ നിരവധി ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
താരം അടുത്തിടെ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ”എന്നെ ഇത്രയും BOLD ആക്കിയത് എന്റെ ജീവിതമാണ്. Girls നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ…സമൂഹം നിനക്ക് മുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന വേലിക്കെട്ടുകളെ അതിജീവിച്ച് കഴുകനെ പോലെ നിന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക…” എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News