FeaturedKeralaNews

ആർടി–പിസിആർ പരിശോധന കൂട്ടണമെന്ന് കേരളത്തോട് കേന്ദ്രം

ന്യൂഡൽഹി: കേരളമടക്കം കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുള്ള സംസ്ഥാനങ്ങളോട് നിർബന്ധമായും ആർടി–പിസിആർ ടെസ്റ്റുകൾ നടത്തണമെന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ആർടി–പിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. എന്നാൽ  രോഗമുക്തി നിരക്കിൽ രാജ്യത്ത് മുൻപിൽ തുടരുന്നതു കേരളമാണ്.കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ആലപ്പുഴയിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.7 ശതമാനമായും പ്രതിവാര രോഗബാധിതരുടെ എണ്ണം 2,833 ആയും വർധിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിൽ കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരിക്കൽ രോഗം വന്നവർക്കും ഇതു ബാധിക്കുന്നുണ്ട്. പടരുന്നതും അതിവേഗത്തിലാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.കേരളത്തിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിരക്ക് 7.9% ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker