Home-bannerKeralaNewsRECENT POSTS
കൊച്ചിയില്‍ അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു
കൊച്ചി: മറൈന്‍ ഡ്രൈവിലെ കടയില്‍ നിന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അനധികൃത സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ചൈനീസ് നിര്‍മിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഹെയര്‍ ഓയില്‍, ഫെയ്സ് ക്രീം, അലോവേര ജെല്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഹെയര്‍ ഓയില്‍ ഉപയോഗിച്ച ആള്‍ക്ക് അലര്‍ജി വന്നതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് ഡ്രഗ്സ് വിഭാഗം പരിശോധന നടത്തിയത്. മറൈന്‍ ഡ്രൈവിലെ കോസ്മെറ്റിക് ഷോപ്പില്‍ രേഖകളില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News