മുംബൈ പരസ്യബോർഡ് ദുരന്തം:പരസ്യക്കമ്പനി ഡയറക്ടർ അറസ്റ്റിൽ

മുംബൈ: 16 പേര്‍ മരിക്കാനിടയായ മുംബൈ പരസ്യ ബോര്‍ഡ് ദുരന്തത്തില്‍, പരസ്യ ബോര്‍ഡ് സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടര്‍ ഭാവേഷ് ഭിന്‍ഡേ അറസ്റ്റില്‍. ദുരന്തത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍, ഘാട്‌കോപ്പറില്‍ സ്ഥാപിച്ചിരുന്ന 100 അടിയുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീഴുകയായിരുന്നു. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പരസ്യ ഏജന്‍സിയാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇതിന്റെ ഡയറക്ടറാണ് ഭിന്‍ഡെ. അനധികൃതമായാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

പന്ത്‌നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകട നടന്നത്. പെട്രോള്‍പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനങ്ങളില്‍ ഉണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് മരിച്ചത്. 75 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. പരമാവധി 40 അടി ഉയരത്തില്‍മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ എന്ന നിയമം ലംഘിച്ചാണ് കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News